• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fake Case | വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി

Fake Case | വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി

ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് ചാരായം പിടിച്ചെടുത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൃശൂര്‍: വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ(Auto Driver) പൊലീസ്(Police) കള്ളക്കേസില്‍ കുടുക്കിയതായി പരാതി(Complaint). വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്നിയുടെ ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് ചാരായം പിടിച്ചെടുത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

ഡിസംബര്‍ 26ന് രാത്രി പത്തു മണിയ്ക്ക് സംഭവം. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രം വീട്ടിലുള്ള സമയത്ത് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങികിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തുകയായിരുന്നു.

പിന്നീട് ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റു ചാരായം കണ്ടെടുത്തു. തുടര്‍ന്ന് തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി ഇപ്പോള്‍ റിമാന്റിലാണ്.

മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്റെ വിശദീകരണം.

Also Read-Police Atrocity | ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

False Information | വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കി; പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് 25,000 രൂപ പിഴ

കൊല്ലം: വിവരാവകാശ കമ്മീഷന്(Right to Information Commission) തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക്(Police Inspector) 25,000 രൂപ പിഴ(Fine) വിധിച്ചു. ഏഴുകോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശിവപ്രകാശാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. ഇളമ്പല്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കി കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം.

പിഴ ഒടുക്കാത്തപക്ഷം ഇന്‍സ്‌പെക്ടറുടെ ശമ്പളത്തില്‍ നിന്ന് തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അല്ലെങ്കില്‍ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്ത് സംഖ്യ ഈടാക്കണമെന്ന് വിവരവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

2014 ല്‍ വിവരവകാശ നിയമപ്രകാരം മുരളീധരന്‍ പിള്ള നല്‍കിയ അപേക്ഷയില്‍ ശിവപ്രകാശ് എസ്‌ഐ ആയിരിക്കെ പൂര്‍ണ വിവരം നല്‍കിയില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിവപ്രകാശിനോട് കമ്മിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റായ വിവരങ്ങളായിരുന്നു സമര്‍പ്പിച്ചത്.

Also Read-Suspension | തകരാറില്ലാത്ത റോഡിന് അറ്റകുറ്റപ്പണി; PWD ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

എന്നാല്‍ പരാതിക്കാരനെതിരെ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് പക്ഷേ കമ്മീഷന് മുന്നില്‍ ഇത് തെളിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. അതേസമയം പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയാതെ വന്നതോടെയാണ് ഇപ്പോഴത്തെ ഉത്തരവ്.
കമ്മീഷനെയും വിവരാവകാശ നിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനില്‍ നിന്ന് ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും കമ്മീഷന്‍ വിലയിരുത്തി.
Published by:Jayesh Krishnan
First published: