നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പീഡനം ഒതുക്കി തീർക്കാൻ ഇടപെടൽ: മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി

    പീഡനം ഒതുക്കി തീർക്കാൻ ഇടപെടൽ: മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി

    പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

    എ കെ ശശീന്ദ്രൻ, വീണ എസ് നായർ

    എ കെ ശശീന്ദ്രൻ, വീണ എസ് നായർ

    • Share this:
      തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായരാണ് പരാതി നൽകിയത്. കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ കാഴ്‌ചയാണ്‌ ഇന്ന് കേരള സമൂഹം കണ്ടതെന്ന് പരാതിയില്‍ പറയുന്നു. ചാനലുകൾ സംപ്രേഷണം ചെയ്ത ശബ്ദരേഖയുടെ ടേപ്പ് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

      ഗവർണർക്ക് നൽകിയ പരാതി

      കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ, ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ പ്രേരിപ്പിച്ച  മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്ന് അഡ്വ. വീണ എസ് നായർ ഗവർണർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഒരു മന്ത്രി തന്നെ  സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല. സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

      വനിതാകമ്മീഷന് നൽകിയ പരാതി

      കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതിയിൽ അന്വേഷണം നടത്തി  സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണം. പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന കുട്ടിയുടെ പരാതി ജൂൺ മാസത്തിൽ പൊപോലീസിൽ നൽകി എന്നാണ് അറിയാൻ സാധിച്ചത്. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.  യുവതിയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

      പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തി സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

      പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

      യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഭണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

      കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
      Published by:Rajesh V
      First published:
      )}