പത്തനംതിട്ട: നോർവേയിലുള്ള ചെറുമകൾക്കയച്ച കായ ഉപ്പേരി എലി കരണ്ടാണ് ലഭിച്ചതെന്ന് തപാൽ വകുപ്പിന് പരാതി. കോന്നിയിൽ നിന്നാണ് 2,678 രൂപയുടെ കായ ഉപ്പേരി അയച്ചുനൽകിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ഉപ്പേരി ലഭിച്ചെങ്കിലും പായ്ക്കറ്റ് എലി കരണ്ടാണ് ലഭിച്ചതെന്നാണ് പരാതി. പാഴ്സൽ അയച്ച കോന്നി പുളിക്കമണ്ണിൽ രവീന്ദ്രൻ പിള്ളയാണ് പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി നൽകിയത്.
ജനുവരി 30നാണ് പാഴ്സൽ അയച്ചത്. നോർവേയിൽ സ്ഥിരതാമസമാരക്കിയ ചെറുമകൾക്ക് വേണ്ടിയാണ് ഒരു കിലോ കായ ഉപ്പേരി പാഴ്സൽ അയച്ചത്. രണ്ടു പായ്ക്കറ്റുകളിലാക്കിയാണ് അയച്ചത്. 2678രൂപ 60പൈസ പോസ്റ്റ് ഓഫിസില്‍ അടച്ചു. എന്നാൽ പാഴ്സൽ അവിടെയെത്തിയപ്പോൾ എലി കരണ്ട നിലയിലായിരുന്നു.
Also Read-ഡോക്ടർ കുത്തിവരച്ചു; കുറിപ്പടിയുമായി രോഗി നെട്ടോട്ടമോടി
ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് നോര്‍വീജിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് മോൽവിലാസക്കാരിക്ക് പാഴ്സൽ കൈമാറിയത്. അയച്ചതിന് ശേഷം താന്‍ പായ്ക്കറ്റ് ട്രാക്ക് ചെയ്തിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു. കൊച്ചിയിലും മുംബൈയിലും മൂന്നു ദിവസം വീതം പാഴ്സൽ കെട്ടിക്കടന്നു. ഇതിന് ശേഷമാണ് നോർവേയിലേക്ക് അയച്ചത്.
Also Read-അരിക്കൊമ്പൻ വീണ്ടും റേഷൻകട തകർത്തു; ആക്രമണം ആറു മാസത്തിനിടെ മൂന്നാം തവണ
നോർവേയിൽ പാഴ്സൽ എലി കരണ്ടനിലയിലാണെത്തിയത്. നോര്‍വേയില്‍ ഇപ്പോല്‍ താപനില -15 ഡിഗ്രി സെല്‍ഷ്യസാണ്. അതുകൊണ്ട് തന്നെ അവിടെ വെച്ച് എലി തിന്നാൻ ഒരു സാധ്യതയുമില്ല. അതു കൊണ്ടാണ് അവിടുത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാഴ്‌സല്‍ രജിസ്റ്റർ ചെയ്തത്. തനിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എലി തിന്ന പാഴ്‌സലിന്റെ ചിത്രം സഹിതം പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.