നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമം'; മെട്രോമാൻ ഇ. ശ്രീധരനെതിരെ പൊലീസിൽ പരാതി

  'സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമം'; മെട്രോമാൻ ഇ. ശ്രീധരനെതിരെ പൊലീസിൽ പരാതി

  ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

  E Sreedharan

  E Sreedharan

  • Share this:
   ബി ജെ പിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ശ്രീധരനെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനിൽ ശ്രീധരനെതിരെ പരാതി നൽകിയിരിക്കുന്നത്.

   Also Read- വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സൂചന; വടിവാളുകളും ഹോക്കിസ്റ്റിക്കും കണ്ടെത്തി

   കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ പറഞ്ഞത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. ''വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല''- ശ്രീധരൻ പറഞ്ഞു.

   Also Read- 'മുസ്ലിങ്ങൾക്കിടയിൽ പ്രത്യുല്‍പാദന നിരക്ക് കൂടുതൽ, ആഗ്രഹിക്കുന്നത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ'; ബിജെപി എംഎൽഎയുടെ വിവാദ പരാമർശം

   കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലൗ ജിഹാദുണ്ടെന്നാണ് ശ്രീധരൻ പറഞ്ഞത്. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല മുസ്ലിങ്ങൾക്കിടയിലും ക്രിസ്‌ത്യാനികൾക്കിടയിലും വിവാഹത്തിലൂടെ പെൺകുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   Also Read- 'കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും'; മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു

   ബി ജെ പി വർഗീയ പാർട്ടിയാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നുമുള്ള വിമർശനങ്ങളെയും ശ്രീധരൻ എതിർത്തിരുന്നു. “ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച് ഒട്ടേറെ രാജ്യസ്‌നേഹികളുടെ കൂട്ടായ്‌മയാണ് ബി ജെ പി. എല്ലാ പാർട്ടികളെയും കൂട്ടായ്‌മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല”- ശ്രീധരൻ പറഞ്ഞു.

   Also Read- 'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി

   ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബി ജെ പിയിൽ ചേരുമെന്ന പ്രഖ്യാപനം ഇ  ശ്രീധരൻ നടത്തിയത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ബി ജെ പിയിൽ ചേർന്നതെന്നും ശ്രീധരൻ വെളിപ്പെടുത്തിയിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
   Published by:Rajesh V
   First published: