നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ration Shops | റേഷന്‍ കടകളില്‍ പരാതിപ്പെട്ടി; ആദ്യ പരാതി 'പരാതിപ്പെട്ടി' എന്ന് എഴുതാത്തതിന്

    Ration Shops | റേഷന്‍ കടകളില്‍ പരാതിപ്പെട്ടി; ആദ്യ പരാതി 'പരാതിപ്പെട്ടി' എന്ന് എഴുതാത്തതിന്

    പെട്ടിക്കു മുകളില്‍ പരാതിപ്പെട്ടി എന്നതിനു പകരം 'തെളിമ 2021' എന്നു രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഫോട്ടോയുള്ള സ്റ്റിക്കറാണു പതിച്ചിരിക്കുന്നത്.

    news18

    news18

    • Share this:
      പട്ടാമ്പി: സിവില്‍ സപ്ലൈസ്  (Civil supplies) 'തെളിമ' പദ്ധതിയുടെ (Thelima Project) ഭാഗമായി റേഷന്‍ കടകളില്‍ (Ration shops) പരാതിപ്പെട്ടികള്‍ സ്ഥാപിച്ചപ്പോള്‍ പരാതിപ്പെട്ടി എന്ന് എഴുതി വെയ്ക്കാത്തത് എന്തു കൊണ്ടൊണെന്നത് ആദ്യ പരാതി. പെട്ടിക്കു മുകളില്‍ പരാതിപ്പെട്ടി എന്നതിനു പകരം 'തെളിമ 2021' എന്നു രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഫോട്ടോയുള്ള സ്റ്റിക്കറാണു പതിച്ചിരിക്കുന്നത്.

      'എന്റെ റേഷന്‍ കാര്‍ഡ് തെറ്റുകളില്ലാതെ', 'കാര്‍ഡിലെ പിശകുകള്‍ തിരുത്താനുള്ള അവസരം' എന്നെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ പരാതിപ്പെട്ടി എന്ന് എഴുതാന്‍ പോലും റേഷന്‍ കടക്കാര്‍ തയാറായിട്ടില്ലെന്നാണ് പരാതി.

      തെളിമ പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണു പരാതി സമര്‍പ്പിക്കാന്‍ കഴിയും. ഇതിനായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും 2 അടി പൊക്കവും ഒരടി വീതിയും നീളവും ഉള്ള ബോക്‌സുകള്‍ സ്ഥാപിക്കാനാണ് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവ്. ഇതേ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍മാരാണ് റേഷന്‍ കടക്കാര്‍ക്ക് റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.

      റേഷന്‍ ഡിപ്പോകളില്‍നിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിപ്പോ ലൈസന്‍സ്, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള പരാതികളും റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് വകുപ്പിനെ അറിയിക്കാനായാണ് പരാതിപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്. തെറ്റ് തിരുത്തല്‍, ആധാര്‍ നമ്പര്‍ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇതിന്റെ ഭാഗമാണ്.

      ബോക്‌സ് പൂട്ടി താക്കോല്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്പക്ടര്‍ക്കായതു കൊണ്ട് തന്നെ എല്ലാ ആഴ്ചയിലേയും അവസാനത്തെ പ്രവൃത്തി ദിവസം ഇവര്‍ റേഷന്‍ കടകളിലെ പരാതിപ്പെട്ടികളിലുള്ള പരാതികളും അപേക്ഷകളും നിര്‍ദേശങ്ങളും ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫിസിലെത്തിക്കണം. ഈ പരാതികള്‍ എആര്‍ഡി തല വിജിലന്‍സ് കമ്മിറ്റിക്കു കൈമാറും. ഡിസംബര്‍ 16നും 31നും ഇടയില്‍ താലൂക്ക് തലത്തില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തി എല്ലാ പരാതികളിലും അന്തിമ തീര്‍പ്പ് കല്‍പ്പിക്കുമെന്നണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

      Also Read - പാലിയേക്കര ടോൾ പ്ലാസ; ടോൾ പിരിവ് ആയിരം കാേടിയിലേക്ക് അടുക്കുന്നു

      എന്നാല്‍ പൂട്ടിട്ട് പൂട്ടുന്ന തരത്തിലുള്ള പെട്ടികള്‍ക്ക് പകരം താല്‍ക്കാലികമായി കടലാസ് പെട്ടികളാണു സ്ഥാപിച്ചിരിക്കുന്നത്. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റ് തിരുത്താം, എല്‍പിജി, വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ ചേര്‍ക്കാം എന്ന് തുടങ്ങിയ വിവരങ്ങള്‍ പെട്ടിയില്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമേ റേഷന്‍ വിതരണം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കാനുള്ള സുവര്‍ണാവസരം എന്നത് അടക്കം രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറടക്കം പതിച്ചിട്ടുണ്ടെങ്കിലും റേഷന്‍ കടകളെക്കുറിച്ചുള്ള പരാതികള്‍ പറയാം എന്ന വിവരം മറച്ചുവച്ചിരിക്കുന്നു എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
      Published by:Karthika M
      First published:
      )}