നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡുകളെ കുറിച്ച് പരാതിയുണ്ടോ ? മന്ത്രി ജി സുധാകരനെ നേരിട്ട് അറിയിക്കാം

  റോഡുകളെ കുറിച്ച് പരാതിയുണ്ടോ ? മന്ത്രി ജി സുധാകരനെ നേരിട്ട് അറിയിക്കാം

  പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏതു പ്രവൃത്തികളെക്കുറിച്ചുമുള്ള പരാതികളും അറിയിക്കാവുന്നതാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   റോഡുകളെ കുറിച്ചുള്ള നിങ്ങളുടെ പരാതികൾ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ തന്നെ നേരിട്ടറിയിക്കാം. ഇന്ന് വൈകിട്ട് നാലുമണി മുതൽ ആറുവരെ 1800 425 7771 എന്ന ട്രോൾ ഫ്രീ നമ്പറിൽ ജനങ്ങൾക്ക് മന്ത്രിയോട് നേരിട്ട് പരാതികൾ പറയാം.

   പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏതു പ്രവൃത്തികളെക്കുറിച്ചുമുള്ള പരാതികളും അറിയിക്കാവുന്നതാണ്. ഇതിന് പുറമെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ‌ രാത്രി 7.30വരെ സാധാരണ രീതിയിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ട്.

   Also Read- സുപ്രീംകോടതിയിൽ പന്നിപ്പനി പടരുന്നു; ആറ് ജഡ്ജിമാർക്ക് H1N1 എന്ന് സംശയം

   പരാതികൾ നേരിട്ട് പറയാമെന്ന കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് കമന്റായി നിറയുന്നത്. റോഡുകളുടെ ശോച്യാവസ്ഥ മുതൽ കരാറുകാരുടെ കുടിശ്ശിക വരെയുള്ള പരാതികളാണ് കമന്റിൽ നിറഞ്ഞിരിക്കുന്നത്.

   First published:
   )}