നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ തകരാർ

  പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ തകരാർ

  Third Phase of Voting for Lok Sabha Elections 2019: കൊല്ലം പരവൂർ, കുണ്ടറ, എളമക്കര,കോതമംഗലം എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപായുള്ള പരീക്ഷണ വോട്ടിംഗിനിടെയാണ് പലയിടങ്ങളിലും യന്ത്രത്തകരാർ കണ്ടെത്തിയത്. കൊല്ലം പരവൂർ, കുണ്ടറ, എളമക്കര,കോതമംഗലം എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്.

   പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ബട്ടൺ പ്രവർത്തിക്കുന്നില്ല. രാവിലെ അഞ്ചര മണിയോടെ യന്ത്രത്തിന്റെ പരീക്ഷണ വോട്ടിംഗ് നടത്താൻ പ്രിസൈഡിംഗ് ഓഫീസർ ശ്രമിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. അതിനാൽ ഈ ബൂത്തിൽ വോട്ടെടുപ്പ് 7 മണിക്ക് തന്നെ തുടങ്ങാൻ കഴിയില്ല എന്നാണറിയുന്നത്.

   Also Read-Lok Sabha Election Voting Live: പോളിങ്ങ് തുടങ്ങി

   എളമക്കര ഗവ.ഹൈസ്കൂൾ, കോതമംഗലം ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ബാലറ്റ് യൂണിറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇവ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു.കളമശ്ശേരി ഒമ്പതാം നമ്പർ അങ്കണവാടി, പറവൂർ സെൻറ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിവി പാറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു.

   First published:
   )}