COVID 19 | മൂന്നാറിൽ സമ്പൂർണ ലോക്ക്ഡൗൺ; ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിടും

ഏപ്രിൽ ഒമ്പതാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൂന്നാർ മേഖലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുന്നതാണ്.

News18 Malayalam | news18
Updated: April 8, 2020, 10:09 PM IST
COVID 19 | മൂന്നാറിൽ സമ്പൂർണ ലോക്ക്ഡൗൺ;  ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിടും
മൂന്നാർ
  • News18
  • Last Updated: April 8, 2020, 10:09 PM IST IST
  • Share this:
ദേവികുളം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ സമ്പൂർണ ലോക്ക്ഡൗണിലേക്ക്. നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നും ആളുകൾ കാൽനടയായും മറ്റും എത്തുന്നുണ്ട്.

പലപ്പോഴും ആളുകളെ നിയന്ത്രിക്കാൻ കഴിയാത്തത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

You may also like:കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ‍ [NEWS]വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും [NEWS]'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
[NEWS]


ഏപ്രിൽ ഒമ്പതാം തിയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൂന്നാർ മേഖലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുന്നതാണ്. അവശ്യസാധനങ്ങൾ വാങ്ങേണ്ടവർ രണ്ടു മണിക്കുള്ളിൽ സാമൂഹിക അകലം പാലിച്ച് കടകളിൽ എത്തി സാധനങ്ങൾ വാങ്ങേണ്ടതാണ്.

ലോക്ക്ഡൗൺ തീരുന്നതു വരെ മുതിർന്ന പൗരൻമാരും കുട്ടികളും വീടിനു പുറത്തിറങ്ങാൻ പാടില്ലാത്തതാണ്. കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്ക് എതിരെ പൊലീസ് കേസെടുക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം വീടിനു പുറത്തിറങ്ങാവുന്നതാണ്. പൊലീസിനെ ആവശ്യം ബോധിപ്പിക്കേണ്ടതുമാണ്.

 



മെഡിക്കൽ സ്റ്റോറുകൾ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. അത്യാവശ്യ മരുന്നുകൾ സന്നദ്ധപ്രവർത്തകർ മുഖേന ആവശ്യക്കാർക്ക് എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടിയെടുക്കും. ദേവികുളം സബ് കളക്ടർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading