LockDown | തിരുവനന്തപുരം ജില്ലയിൽ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി

തിരുവനന്തപുരം ജില്ലയിൽ അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളെ മൂന്ന് സോണുകളായി തിരിച്ചാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

News18 Malayalam | news18
Updated: August 6, 2020, 10:53 PM IST
LockDown | തിരുവനന്തപുരം ജില്ലയിൽ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി
News18
  • News18
  • Last Updated: August 6, 2020, 10:53 PM IST
  • Share this:
തിരുവനന്തപുരം: സമ്പർക്ക രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ച് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

ലോക്ക് ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് ഈ മാസം 17 വരെ നീട്ടിയത്. തീരദേശത്ത് ഇപ്പോഴും രോഗവ്യാപനം തീവ്രമായി തുടരുകയാണ്. സമൂഹവ്യാപനമുണ്ടായ പൂന്തുറ, വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും അഞ്ചുതെങ്ങിൽ സ്ഥിതി അതീവ ഗുരുതരമാണ്.

You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]

വ്യാഴാഴ്ച 400 ഓളം പേരെ പരിശോധിച്ചപ്പോൾ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിളയിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് കടുത്ത നിയന്ത്രണങ്ങൾ പതിനേഴാം തീയതി വരെ നീട്ടിയത്.

തിരുവനന്തപുരം ജില്ലയിൽ അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളെ മൂന്ന് സോണുകളായി തിരിച്ചാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ തീരദേശ മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഇളവുകൾ കൂടി പ്രഖ്യാപിക്കാൻ സാധ്യതയേറെയാണ്.
Published by: Joys Joy
First published: August 6, 2020, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading