നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • womens-commission| കുടുംബപ്രശ്നങ്ങൾ കൂടി വരുന്നു; ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ച്ചാ മനോഭാവം കുറഞ്ഞു വരുന്നുവെന്ന് വനിതാ കമ്മീഷൻ

  womens-commission| കുടുംബപ്രശ്നങ്ങൾ കൂടി വരുന്നു; ദമ്പതികൾക്കിടയിൽ വിട്ടുവീഴ്ച്ചാ മനോഭാവം കുറഞ്ഞു വരുന്നുവെന്ന് വനിതാ കമ്മീഷൻ

  ഊരുവിലക്ക് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും വനിത കമ്മിഷൻ വ്യക്തമാക്കി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: സഹിഷ്ണുത നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കുടുംബ ബന്ധങ്ങൾ മാറുകയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ (womens-commission). കോഴിക്കോട് നടന്ന അദാലത്തിലായിരുന്നു കമ്മീഷന്റെ പ്രതികരണം. കുടുംബ പ്രശ്നങ്ങൾ കൂടി വരികയാണ്. കുടുംബ പ്രശ്നങ്ങളുടെ അടിസ്ഥാന വിഷയമായി സാമ്പത്തികം മാറുന്ന നിലയാണെന്നും വനിതാ കമ്മീഷൻ.

   കുടുംബ പ്രശ്നങ്ങളുടെ അടിസ്ഥാന വിഷയമായി സാമ്പത്തികം മാറുന്ന നിലയാണ്. വിട്ടുവീഴ്ച മനോഭാവം കുറയുകയും നിസാര പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്യുന്ന പ്രവണതയാണ് പുതിയ തലമുറയിൽ കാണുന്നത്. സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ദാമ്പത്യ ബന്ധത്തിന്റെ അടിത്തറയായി വർത്തിക്കണം. പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ പോലും ദമ്പതികൾ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം സങ്കീർണമാവുന്നുണ്ട്. അവരുടെ കുട്ടികളാണ് അതുവഴി കഷ്ടപ്പെടുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

   ഊരുവിലക്ക് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും വനിത കമ്മിഷൻ വ്യക്തമാക്കി. ഒഞ്ചിയം സ്വദേശിനി ഊരുവിലക്ക് നേരിടുന്നതുമായി ബന്ധപ്പെട്ട പരാതി വനിതാ കമ്മീഷൻ അദാലത്തിൽ കമ്മിഷൻ പരിഗണിച്ചു. പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ഇത്തരം പ്രവണതകൾ ഉണ്ടങ്കിൽ അത് അപമാനകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അംഗം എം.എസ്.താര പറഞ്ഞു.

   Also Read-മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും തിരയുമടങ്ങിയ ബാഗ് കാണാതായി

   കലക്ടർക്കും ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിക്കും ചോമ്പാൽ പോലീസ് സ്റ്റേഷനിലും ഊരുവിലക്കുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഇതിൻ്റെ നിജസ്ഥിതി മനസിലാക്കാൻ ഇവരുടെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭ്യമാക്കാനും റിപ്പോർട്ട് ലഭ്യമായ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം പറഞ്ഞു.
   Also Read-റെയിൽ പാളത്തിലൂടെ ഫോണിൽ സംസാരിച്ചു നടന്നു; KSEB ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

   കുടുംബ കലഹം, ദാമ്പത്യപ്രശ്നം, സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ, തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങൾ തുടങ്ങിയ കേസുകളും പരിഗണനക്കെത്തി.

   കമ്മീഷൻ അംഗം എം.എസ്.താരയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അഡ്വക്കറ്റ്മാരായ മുഹമ്മദ് ഫിർദൗസ്, രജനി, ഷീല, മിനി തുടങ്ങിയവരും പങ്കെടുത്തു.
   Published by:Naseeba TC
   First published:
   )}