നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Charge| വിദ്യാര്‍‌ഥികളുടെ കണ്‍സെഷന്‍ നിരക്ക് സാമ്പത്തിക അടിസ്ഥാനത്തിലാക്കും; BPLകാർക്ക് സൗജന്യ യാത്രക്ക് ശുപാർശ

  Bus Charge| വിദ്യാര്‍‌ഥികളുടെ കണ്‍സെഷന്‍ നിരക്ക് സാമ്പത്തിക അടിസ്ഥാനത്തിലാക്കും; BPLകാർക്ക് സൗജന്യ യാത്രക്ക് ശുപാർശ

  വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കുന്നത് പരിഗണനയില്‍.

  Antony-raju

  Antony-raju

  • Share this:
  തിരുവനന്തപുരം: ബസ് ചാർജ് വർധന (Bus Charge Hike) അനിവാര്യമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും (Justice Ramachandran Committee) അഭിപ്രായപ്പെട്ടു. സാമ്പത്തിക അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ബസുകളിലെ കൺസെഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് ശുപാർശ. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബിപിഎല്ലുകാര്‍ക്ക് (BPL) സൗജന്യ യാത്രയും ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) അറിയിച്ചു.

  Also Read- Helicopter| 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ചിപ്സൺ ഏവിയേഷന്

  ബസ് നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷനുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തി. കമ്മീഷന്‍ ശുപാര്‍ശപ്രകാരം വിദ്യാര്‍ത്ഥികളുടെ നിരക്ക് നിലവിലെ ഒരു രൂപയില്‍ നിന്ന് 5 രൂപയായി ഉയര്‍ത്തണമെന്നാണ്. ബസുടമകള്‍ ഇത് 6 ആക്കണമെന്ന് ആവശ്യപ്പെടുന്നു. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ കണ്‍സിഷന്‍ നല്‍കുന്ന കാര്യമാണ് മന്ത്രി മുന്നോട്ടു വച്ചത്.

  Also Read- കോട്ടയത്ത് ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ; പിടികൂടിയത് മണർകാട് പള്ളി പരിസരത്തുനിന്നും

  നിലവിൽ മിനിമം ബസ് ചാര്‍ജ് 8 രൂപയാണ്. ഇത് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുപാര്‍ശകളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ച ശേഷമാകും അന്തിമ തീരുമാനം. രാത്രികാല യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. രാത്രികാല യാത്ര നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കും.  രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവ്വീസ് മുടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർദ്ധനവ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  Also Read- ദിവസേന 150 വിമാന സർവീസുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്

  അതേ സമയം വിദ്യാർത്ഥികളുടെ കൺസെഷൻ സാമ്പത്തിക അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. വിദ്യാർത്ഥി കൺസെഷൻ അവകാശമാണെന്നും അത് സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കാൻ അനുവദിക്കില്ലെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.

  ബസ് ചാര്‍ജ് വര്‍ധനയില്‍ വേഗത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആംബുലൻസ് നിരക്ക് ഏകീകരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി.
  Published by:Rajesh V
  First published: