നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC| എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു; 650 ബസുകൾ കൂടി നിരത്തിലിറക്കും

    KSRTC| എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു; 650 ബസുകൾ കൂടി നിരത്തിലിറക്കും

    ബസുകൾ കുറവായ റൂട്ടിൽ 25 ശതമാനം കുട്ടികൾക്ക് മാത്രം കൺസഷൻ; എല്ലാവർക്കും കൺസഷൻ നൽകിയാൽ പിന്നെ ബസ് ഉണ്ടാകില്ലെന്നും മന്ത്രി

    ആന്റണി രാജു

    ആന്റണി രാജു

    • Share this:
    തിരുവനന്തപുരം: കെഎസ്ആ‍ർടിസി ബസ് (KSRTC Bus) കുറവുള്ള മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ (Concession) നൽകാനാവില്ലെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു (Transport Minister Antony Raju) നിയമസഭയിൽ പറഞ്ഞു. സ്വകാര്യ  സ്കൂളുകൾക്കും (Private Schools) കെഎസ്ആർടിസി സർവീസ് നടത്തും. സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾകൂടി കെഎസ്ആർടിസി നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    സ്കൂൾ തുറന്നാലും സംസ്ഥാനത്തെ മൂന്നിൽ രണ്ടു വിദ്യാർഥികൾക്കു മാത്രമേ സ്കൂളുകളിൽ എത്താനാവുകയുള്ളൂ. അവർക്ക് സ്കൂളുകളിലെത്താനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ആശങ്കകൾക്ക് ഇടമില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെഎസ്ആർടിസി ബസിന്റെ ശേഷിയുടെ 25 ശതമാനം വിദ്യാർഥികൾക്കായി നീക്കിവെക്കും.

    Also Read- കെ മുരളീധരന് എതിരെ പൊലീസില്‍ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

    കെഎസ്ആർടിസി ബസുകൾ കുറവുള്ള  മേഖലകളിൽ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 25 ശതമാനം വിദ്യാർഥികൾക്കു മാത്രമായിരിക്കും കൺസഷൻ. ഇത് പ്രിൻസിപ്പലിന്റെ ശുപാർശയ്ക്ക് അനുസരിച്ച് നൽകും. എല്ലാവർക്കും കൺസഷൻ നൽകിയാൽ പിന്നെ കൺസഷൻ മാത്രമെ കാണുകയുള്ളൂ ബസ് കാണില്ലെന്നും മന്ത്രി പറഞ്ഞു.
    ആയിരം സ്വകാര്യ സ്കൂളുകളിൽ നിന്നും കെഎസ്ആർടിസി സർവീസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

    Also Read- മോന്‍സനുമായുള്ള കൂടിക്കാഴ്ച; ഡിജിപി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

    കോവിഡ്  കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കി കഴിഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുൻപ് ചെയ്യേണ്ട ക്രമീകരണങ്ങൾ എല്ലാം വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

    Also Read- എം.ജി. സർവകലാശാല അക്രമം: എസ്എഫ്ഐ ക്രിമിനൽ സംഘമെന്ന് പ്രതിപക്ഷ നേതാവ്

    സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി ഇറക്കും.  ഗ്രാമവണ്ടികൾ അടുത്ത വർഷം ഏപ്രിൽ മുതൽ ആരംഭിക്കും. ഇതോടെ ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാകുമെന്നും മന്ത്രി ആന്റണി രാജു സഭയിൽ പറഞ്ഞു.

    Also Read-Antique Fraud | ഒരുകോടിയിലേറെ രൂപ നല്‍കിയില്ല; മോന്‍സനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ
    Published by:Rajesh V
    First published:
    )}