കൊച്ചി: പാലാരിവട്ടം പാലത്തിന്റെ കോൺക്രീറ്റ് കട്ടിംഗ് തുടങ്ങി. ഡിവൈഡറുകളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരും ദിവസങ്ങളിൽ സ്ലാബുകളും മുറിച്ച് മാറ്റും. അടുത്ത ദിവസം മുതൽ ഈ വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലത്തിലെ ടാർ നീക്കം ചെയ്യുന്ന ജോലികൾ ആയിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ. ഇത് പൂർത്തിയായതോടെയാണ് കോണ്ക്രീറ്റ് കട്ടിംഗ് ആരംഭിച്ചത്. ഡയമണ്ട് വയർ സോ കട്ടർ ഉപയോഗിച്ചാണ് ഡിവൈഡറുകൾ മുറിക്കുന്നത്. ഇത് പൂർത്തിയായശേഷം സ്ലാബുകളും ഗർഡറുകളും ഉൾപ്പെടെ കട്ട് ചെയ്യും.
പിന്നീട് ഇവ പൊടിച്ച് നീക്കം ചെയ്യാനാണ് തീരുമാനം. കോൺ ക്രീറ്റ് കട്ട് ചെയ്യുമ്പോൾ പരമാവധി പൊടി ഉയരാതിരിക്കാൻ വെള്ളം ഉപയോഗിക്കുന്നുണ്ട്. കോണ്ക്രീറ്റ് കഷ്ണങ്ങൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ ഇരുമ്പ് വല വിരിയ്ക്കുകയും ചെയ്യും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.