നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്രഹ്മപുരം തീപിടുത്തം: സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

  ബ്രഹ്മപുരം തീപിടുത്തം: സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

  brahmapuram

  brahmapuram

  • News18
  • Last Updated :
  • Share this:
   കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പുക 25 ശതമാനം കുറഞ്ഞിട്ടുണ്ട്. സമീപത്തെ പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. ജനറേറ്റർ, മോട്ടോർ, അസ്ക ലൈറ്റ് തുടങ്ങിയ അഗ്നിശമന ഉപകരണങ്ങൾ സമീപ ജില്ലകളിൽ നിന്നും എത്തിച്ചിട്ടുമുണ്ട്. പ്രദേശത്ത് അഗ്നിശമന സേനയുടെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പുക നിയന്ത്രണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

   പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

   അ‍‍ഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനൊപ്പമാണ് കളക്ടര്‍ ബ്രഹ്മപുരത്തെത്തിയത്. ദുരന്ത കൈകാര്യ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസൻ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
   First published:
   )}