ഹിന്ദുസ്ഥാൻ ലാറ്റക്സ് 'കോണ്ടം' മാലിന്യത്തിന് തീ; ദുരൂഹതയെന്ന് ഒരു വിഭാഗം ജീവനക്കാർ

സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു

News18 Malayalam | news18-malayalam
Updated: June 12, 2020, 9:49 PM IST
ഹിന്ദുസ്ഥാൻ ലാറ്റക്സ് 'കോണ്ടം' മാലിന്യത്തിന് തീ; ദുരൂഹതയെന്ന് ഒരു വിഭാഗം ജീവനക്കാർ
ഹിന്ദുസ്ഥാൻ ലാറ്റെക്സിലുണ്ടായ തീപിടുത്തം
  • Share this:
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് തിരുവനന്തപുരം പേരൂർക്കട ഊളമ്പാറയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിക്ക് പിൻവശം വലിയ തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ വൈദ്യുതിബന്ധം പൊടുന്നനെ നിലച്ചതോടെ ജീവനക്കാർ പുറത്തേക്കിറങ്ങിയപ്പോഴാണ് ഫാക്ടറിക്ക് പിൻവശം സ്ക്രാപ്പ് യാർഡിൽ വലിയ തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്. അഗ്നിശമനസേനയുടെ 4 യൂണിറ്റ് അരമണിക്കൂറിലധികം പരിശ്രമിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

ഗർഭ നിരോധന ഉറകൾ നിർമിച്ച ശേഷം സ്ക്രാപ്പ് യാർഡിൽ കൂട്ടിയിട്ടിരിക്കുന്ന റബ്ബർ മാലിന്യങ്ങൾ ലേലം ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. ലോക്  ഡൗൺ കാരണം കഴിഞ്ഞ മൂന്നു മാസക്കാലം റബർ മാലിന്യങ്ങൾ കൂട്ടിയിട്ടുകയായിരുന്നു. ഇതിലേക്കാണ് തീ പടർന്ന് പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാർ ആരും ഈ സമയം  യാർഡിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
തീപിടിച്ച മാലിന്യക്കൂമ്പാരത്തിൽ സമീപത്തുതന്നെ കൂറ്റൻ ഫർണസ് ഓയിൽ ടാങ്കുകളും ഉണ്ടായിരുന്നു. ഫാക്ടറിക്ക് സമീപമുള്ള ഇഎംഎസ് കോളനിയിൽ താമസിക്കുന്ന ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഫാക്ടറിയിലെ ഫയർ എക്സ്റ്റിംഗ്യൂഷർ അടക്കം ഉപയോഗിച്ച് ജീവനക്കാരും തീ അണയ്ക്കാൻ പരിശ്രമിച്ചു. അങ്ങനെയാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

എന്നാൽ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. സെക്യൂരിറ്റി ഇല്ലാതിരുന്ന ഘട്ടത്തിലെ തീപിടുത്തം സംശയകരമാണ് എന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് പേരൂർക്കട ശാസ്തമംഗലം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. എംഎൽഎ വി കെ പ്രശാന്തും ജില്ലാ കളക്ടറും സംഭവ സ്ഥലം സന്ദർശിച്ചു.

ഉറകളടക്കമുള്ള ഗർഭ നിരോധന ഉപാധികൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് .
First published: June 12, 2020, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading