HOME » NEWS » Kerala » CONDUCT ITFOK 2021 LIKE IFFK CONDUCTED ASKS NATAK CV

'നാടകക്കാർക്ക് രണ്ടാംതരം പൗരത്വമോ ?' IFFK പോലെ രാജ്യാന്തര തീയറ്റർ ഫെസ്റ്റിവലും നടത്തണം

യാതൊരുവിധ കൂടിയാലോചനയും ഇല്ലാതെ നിഷ്ക്കരുണം ITFOK നടത്തേണ്ടതില്ല എന്ന തീരുമാനം കേരളത്തിലെ നാടക പ്രവർത്തകരെ അപമാനിച്ചതിന് തുല്യമാണ്.

News18 Malayalam | news18-malayalam
Updated: February 16, 2021, 2:05 PM IST
'നാടകക്കാർക്ക് രണ്ടാംതരം പൗരത്വമോ ?' IFFK പോലെ രാജ്യാന്തര തീയറ്റർ ഫെസ്റ്റിവലും നടത്തണം
Kerala Sangeetha Nataka Academy
  • Share this:
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) നടത്തിയതു പോലെ ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള (ITFoK) 2021  നടത്തണമെന്ന് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് (NATAK) സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ 2020 ഡിസംബർ 28ന് സംഗീത നാടക അക്കാദമി സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ മലയാള നാടകങ്ങൾ ഉൾപ്പെടുത്തി ഫെസ്റ്റിവൽ നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.  ഇത്തവണ ITFOK നടത്തേണ്ടതില്ല എന്നാണ് സർക്കാർ അറിയിച്ചതെന്നും സംഘടന പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് ലഭിച്ചതായുള്ള മറുപടി അല്ലാതെ വിഷയത്തിൽ മറുപടി ലഭിച്ചിട്ടില്ല എന്നും സംഘടന വ്യക്തമാക്കി.

"കോവിഡ് കവർന്നെടുത്ത മനുഷ്യരുടെ സ്വാഭാവിക ജീവിത ചലനം കേരളത്തിൽ തിരിച്ചുപിടിച്ചുകൊണ്ടിരിയ്ക്കുന്ന കാലത്ത് കലയുടെ മേഖലയിൽ മാത്രം ചില വിവേചനങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. കേരളത്തിന്റെ അഭിമാനമായ സിനിമ ഫെസ്റ്റിവൽ-IFFK അതിന്റെ 25ആം വർഷം വളരെ ഭംഗിയായി പ്ലാൻ ചെയ്തു നടപ്പാക്കുന്നു. പ്രദർശന കേന്ദ്രങ്ങളുടെ വികേന്ദ്രീകരണമാണ് ഇത്തവണ കോവിഡ് മൂലമുള്ള ആകെ മാറ്റം. ഇന്ത്യൻ സ്റ്റേറ്റുകളിൽ കേരളത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ് നാടകത്തിന്റെ അന്താരാഷ്ട്ര ഫെസ്റ്റിവൽ ITFOK. പക്ഷെ സിനിമാ ഫെസ്റ്റിവലിനോടും നാടക ഫെസ്റ്റിവലിനോടും രണ്ടു നയമാണ് സർക്കാരിനുള്ളത് എന്നറിയുമ്പോൾ കേരളത്തിലെ നാടകക്കാർ അനുഭവിയ്ക്കുന്ന രണ്ടാംതരം പൗരത്വം ഇവിടെ വെളിവാകുകയാണ്, സംഘടന പ്രസ്‍താവനയിൽ പറഞ്ഞു.

Also Read- IFFK ഉദ്‌ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് കാരണം 'പ്രായക്കൂടുതൽ': സലിംകുമാർ

"നവോത്ഥാന വഴികളിൽ മുന്നേറാൻ ആഹ്വാനംചെയ്യുന്ന കേരള സർക്കാരിന് എന്തുകൊണ്ടാണ് ഈയൊരു നിലപാട്? യാതൊരുവിധ കൂടിയാലോചനയും ഇല്ലാതെ നിഷ്ക്കരുണം ITFOK നടത്തേണ്ടതില്ല എന്ന തീരുമാനം കേരളത്തിലെ നാടക പ്രവർത്തകരെ അപമാനിച്ചതിന് തുല്യമാണ്. കാലികമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ഈ തീരുമാനം തിരുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടാകണം,' അവർ ആവശ്യപ്പെട്ടു.

Natak സംസ്ഥാന കമ്മറ്റി ഈ വിഷയത്തിൽ മുന്നേ തന്നെ ഇടപെട്ട് നിവേദനങ്ങൾ നൽകിയിരുന്നു.2020 ഡിസംബർ 28ന് അക്കാദമി സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ മലയാള നാടകങ്ങൾ ഉൾപ്പെടുത്തി ഫെസ്റ്റിവൽ നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അക്കാദമി അതിനു നൽകിയ മറുപടി ഇത്തവണ ITFOK നടത്തേണ്ടതില്ല എന്നാണ് സർക്കാർ അറിയിപ്പ് എന്നായിരുന്നു. അതിന്റെ മറുപടിയായി വീണ്ടും Natak 2021 ഫെബ്രുവരി 3 ന് അക്കാദമി സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക മന്ത്രിയ്ക്കും നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് ലഭിച്ചതായുള്ള മറുപടി അല്ലാതെ വിഷയത്തിൽ മറുപടി ലഭിച്ചിട്ടില്ല, പ്രസ്താവനയിൽ പറയുന്നു..

എല്ലാ പരിമിത സാഹചര്യങ്ങളുടെയും ഉള്ളിൽ നിന്നുകൊണ്ട് കേരളത്തിന്റെ അഭിമാനമായ നാടക ഫെസ്റ്റിവൽ, അതിന്റെ നൈരന്തര്യം നഷ്ടമാകാതെ സൂക്ഷിയ്ക്കാൻ, നാടകക്കാരുടെ ആത്മവിശ്വാസത്തിന് ഒരു സപ്പോർട്ടായി ITFoK നടത്താൻ സർക്കാർ തയ്യാറാകണം എന്ന് വീണ്ടും ആവശ്യപ്പെടുകയാണ് Natak വ്യക്തമാക്കി.

കേരളത്തിലെ നാടകക്കാർക്കും നാടക കാണികൾക്കും നാടക വിദ്യാർത്ഥികൾക്കും വേണ്ടി ITFoK 2021 മലയാള നാടക എഡിഷൻ- നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. അത് സാധ്യമാക്കാൻ വേണ്ടുന്ന സാഹചര്യങ്ങളും അനിവാര്യമായ സാമ്പത്തിക സഹായവും അനുവദിയ്ക്കണം എന്ന് നാടക് സംസ്ഥാന കമ്മറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ജെ.ശൈലജയും പ്രസിഡന്റ് പി. രഘുനാഥനും അഭ്യർത്ഥിച്ചു.

English summary : Network of Artistic Theatre Activists Kerala NATAK alleges discrimination towards theatre artists and asks the state government to conduct International Theatre Festival of Kerala in 2021 as it conducted the 25 th edition of International Film Festival of Kerala.
Published by: Chandrakanth viswanath
First published: February 16, 2021, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories