ഡ്രൈവർക്ക് പകരം കണ്ടക്ടർ ഓടിച്ച ബസ് നിയന്ത്രണം വിട്ട് ഓട്ടോകളിലേക്ക് ഇടിച്ചുകയറി. ബുധനാഴ്ച വൈകീട്ട് എറണാകുളം ജില്ലാ പഞ്ചായത്തിന് സമീപത്തെ കാക്കനാട് കളക്ടറേറ്റ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. കാക്കനാട് റൂട്ടിലോടുന്ന 'താര' ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ഓട്ടോകളാണ് ബസ് ഇടിച്ചു തകർത്തത്.
എറണാകുളം ഭാഗത്ത് നിന്നുമെത്തിയ ബസ് കളക്ടറേറ്റ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയ ശേഷം സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോകളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ഒരു ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, ബാക്കിയുള്ള ഓട്ടോറിക്ഷകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിലാണ് ഓട്ടോ ഡ്രൈവറായ തുതിയൂര്‍ സ്വദേശി വിന്‍സെന്റിന് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വിൻസെന്റ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
യാത്രക്കാരെല്ലാം ഇറങ്ങിയശേഷം ഡ്രൈവർ സീറ്റിൽ നിന്ന് മാറുകയും തുടർന്ന് കണ്ടക്ടർ ബസ് ഓടിക്കുകയുമായിരുന്നു. എന്നാൽ മുന്നോട്ട് എടുത്ത ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ സമയത്ത് ബസിലും റോഡിലും ആൾത്തിരക്കില്ലാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി. തൃക്കാക്കര പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
MVD | അത്ര പരിഷ്കാരം വേണ്ട; കണ്ടക്ടറില്ലാത്ത ബസിന്റെ സര്‍വീസ് MVD തടഞ്ഞു
വടക്കഞ്ചേരിയിൽ കണ്ടക്ടറും ക്ലീനറുമില്ലാതെ ഓടിയിരുന്ന ജില്ലയിലെ ആദ്യ സിഎൻജി ബസിന്റെ (CNG BUS) സര്‍വീസ് തടഞ്ഞു മോട്ടർ വാഹന വകുപ്പിന്റെ (Motor Vehicle Department) നിർദേശത്തെത്തുടർന്നാണ് സർവീസ് നിർത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്കി.കഴിഞ്ഞ ഞായറാഴ്ച മുതലാണ് കണ്ടക്ടറും ക്ലീനറുമില്ലാത്ത ബസ് സര്‍വീസ് ആരംഭിച്ചത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also read-
ബസ് പതിവായി സമയം തെറ്റി ഓടുന്നതായി പരാതി; ആര്.ടി ഓഫീസില്‍ ബസ് ഉടമ കൈമുറിച്ചു
വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് തുടക്കമിട്ടത് . ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ചിലര്‍ നല്കിയ പരാതിയിലാണ് മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വീസുകള്‍ നടത്തുന്നത്. ടിക്കറ്റ് നല്കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതുപരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.