അടൂര്‍: കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയം യാത്രക്കാരന് ബെല്ലടിച്ചു. ഡ്രൈവര്‍ മാത്രമായി കെഎസ്ആര്‍ടിസി(KSRTC) ബസ് ഓടിയത് 18 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആര്‍ടിസി ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. ഇതോടെ ഡ്രൈവര്‍ ബസെടുത്ത് സ്റ്റാന്‍ഡ് വിട്ടു. കണ്ടക്ടര്‍ ആവശ്യം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബസ് വിട്ടുപോയെന്നറിയുന്നത്.
കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസിലാണ് അടൂരിലെത്തിയത്. കണ്ടക്ടര്‍ എത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.
Drivers License | ഡ്രൈവിങിനിടെ സർക്കസ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ആലുവയില്‍ (Aluva) യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അപകടകരമായി വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് (Drivers License ) സസ്പെന്‍ഡ് (Suspended) ചെയ്തു. ആലുവ ഏലൂര്‍ കൊച്ചിക്കാരന് പറമ്പില്‍ വീട്ടില്‍ രാഹുല്‍ ബാബു (24)വിന്റെ ലൈസന്‍സാണ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാര്‍ ശുപാര്‍ശ നല്‍കിയത്.
ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് രാഹുല്‍. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇരുകൈകളും വിട്ട് അപകടകരമാകും വിധത്തില്‍ ബസ് ഓടിക്കുന്നതിനിടെ വണ്ടി ഗട്ടറില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവര്‍ക്കതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ആര്‍ടിഒ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.