നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC | ആറ് മാസം മുമ്പ് മരിച്ച കണ്ടക്ടറും കെഎസ്ആർടിസി സ്ഥലം മാറ്റ പട്ടികയിൽ

    KSRTC | ആറ് മാസം മുമ്പ് മരിച്ച കണ്ടക്ടറും കെഎസ്ആർടിസി സ്ഥലം മാറ്റ പട്ടികയിൽ

    ചേര്‍ത്തലയില്‍നിന്ന്‌ എറണാകുളം ഡിപ്പോയിലേക്കാണ് അന്തരിച്ച ഫസൽ റഹ്മാനെ സ്ഥലം മാറ്റിയത്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്‌ടറായിരുന്നു ഫസല്‍ റഹ്‌മാന്‍.

    KSRTC

    KSRTC

    • Share this:
      ആലപ്പുഴ: ആറ്‌ മാസം മുന്‍പ്‌ മരിച്ചുപോയ കണ്ടക്ടറെ സ്ഥലംമാറ്റിക്കൊണ്ട് കെ എസ് ആർ ടി സിയുടെ വിവാദ സർക്കുലർ. കഴിഞ്ഞ ദിവസം ഇറക്കിയ സ്‌ഥലംമാറ്റ പട്ടികയിലാണ്‌ കോവിഡ്‌ ബാധിച്ചു മരിച്ച പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്‌മാന്റെ (36) പേര്‌ ഉൾപ്പെട്ടത്. ചേര്‍ത്തലയില്‍നിന്ന്‌ എറണാകുളം ഡിപ്പോയിലേക്കാണ് അന്തരിച്ച ഫസൽ റഹ്മാനെ സ്ഥലം മാറ്റിയത്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്‌ടറായിരുന്നു ഫസല്‍ റഹ്‌മാന്‍. കരട്‌ സ്‌ഥലം മാറ്റ പട്ടികയില്‍ ഇല്ലാതിരുന്ന പേരാണ്‌ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ്‌ അറിയുന്നത്. മരണം യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്‌തതാണെന്നും സാങ്കേതിക പിഴവാണ്‌ സംഭവിച്ചതെന്നും അധികൃതര്‍ പിന്നീട് വ്യക്തമാക്കി.

      പെൺമക്കൾ വീട് വിട്ടിറങ്ങിയ കേസന്വേഷിക്കാൻ പരാതിക്കാരുടെ വിമാനടിക്കറ്റിന് കാശ്; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

      കൊ​ച്ചി: വീട് വിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളിൽനിന്ന് വിമാന ടിക്കറ്റിന് കാശ് ചോദിച്ചുവാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി എടുത്തത്. ഇയാളെ എ ആർ ക്യാംപിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ അന്വേഷണത്തിലാണ് വിമാന ടിക്കറ്റിനുള്ള കാശ് വിനോദ് കൃഷ്ണ പരാതിക്കാരിൽനിന്ന് വാങ്ങിയതായി കണ്ടെത്തിയത്. കൂടാതെ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാതായതോടെ പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

      കൊ​ച്ചി​യി​ല്‍​നി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​ര്‍ പീഡനത്തിന് ഇരയായ കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സ​ഹോ​ദ​ര​ന്മാ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത​താ​യാ​ണ് എ.​എ​സ്.​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ആ​ണ്‍​മ​ക്ക​ളിൽനിന്ന് സ​ഹോ​ദ​രി​മാ​രെ ലൈംഗികമായി പീഡിപ്പിച്ചെന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി പൊ​ലീ​സ് ഒ​പ്പി​ടീ​പ്പി​ച്ചു​ വാ​ങ്ങി​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ നൽകിയ പരാതിയിൽ പ​റ​യു​ന്ന​ത്.

      നേരത്തെ പെൺകുട്ടികളെ ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ടു​പേ​രെ ഡ​ല്‍​ഹി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രി​ലൊ​രാ​ളെ ഒ​ഴി​വാ​ക്കുകയും ഒ​രാ​ളെ മാ​ത്ര​മാ​ണ് നോ​ര്‍​ത്ത് പൊ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ക്കുകയും ചെയ്തത്. അതിന് പി​ന്നാ​ലെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ന്മാ​രെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് സഹോദരിമാരെ പീഡിപ്പിച്ചെന്ന് എഴുതി വാങ്ങിയെന്നാണ് ആരോപണം.

      Also Read- Google മാപ്പ് നോക്കിപ്പോയി ഒരിക്കലെങ്കിലും തെറ്റുപറ്റാത്തവരായി ആരുണ്ട്?

      ഡ​ല്‍ഹി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ മ​ക്ക​ളെ​യാ​കെ കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​കോ​ട​തി​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, ആ​ലു​വ കെ​യ​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ മാ​താ​വി​ന് അ​ധി​കൃ​ത​ര്‍ അ​വ​സ​രം ന​ല്‍​കി. വീഡിയോ കോൾ വഴി മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നതെന്ന് കുട്ടികളുടെ മാതാവ് പരാതിയിൽ വ്യക്തമാക്കിയതോടെയാണിത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടന്ന വാർത്ത വിവാദമായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് ഈ മാസം 25ന് ഹൈക്കോടതി പരിഗണിക്കും.
      Published by:Anuraj GR
      First published:
      )}