നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'രഹസ്യാത്മകത ഉറപ്പാക്കണം'; കർശന ഉപാധികളോടെ സ്പ്രിങ്ക്ളർ കരാർ തുടരാൻ ഹൈക്കോടതി അനുമതി

    'രഹസ്യാത്മകത ഉറപ്പാക്കണം'; കർശന ഉപാധികളോടെ സ്പ്രിങ്ക്ളർ കരാർ തുടരാൻ ഹൈക്കോടതി അനുമതി

    കോവിഡ് സമയമായതു കൊണ്ട് ഇപ്പോള്‍ കരാറില്‍ ഇടപെടുന്നില്ല. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇടപെടുമായിരുന്നെന്നും ഹൈക്കോടതി വ്യക്തമാക്കി.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
      കൊച്ചി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരകൈമാറ്റത്തിൽ രഹസ്യാത്മകത കാത്തു സൂക്ഷിക്കണമെന്ന് ഹൈക്കോടതി. സ്പ്രിങ്ക്ളർ കരാറിനെതിരായ ഹർജികളിൽ വാദം കേട്ട ശേഷം പുറപ്പെടുവിച്ച  ഇടക്കാല ഉത്തരവിലാണ് കോടതി നിർദ്ദേശം. കോവിഡ് സമയമായതു കൊണ്ട് ഇപ്പോള്‍ കരാറില്‍ ഇടപെടുന്നില്ല. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇടപെടുമായിരുന്നെന്നും ഹൈക്കോടതി വ്യക്തമാക്കി.  കർശന ഉപാധികളോടെയാണ് സ്പ്രിങ്ക്ളർ കരാറിന് കോടതി അനുമതി നൽകിയിരിക്കുന്നത്.

      രോഗികളുടെ വിവരങ്ങൾ സ്പ്രിങ്ക്ളറിന് കൈമാറുമ്പോൾ രഹസ്യാത്മകതയുടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡേറ്റാ ഉപയോഗിക്കരുത്.  വിവരങ്ങൾ ശേഖരിക്കുമ്പോൾ പൗരന്‍മാരുടെ സമ്മതം കൂടി വാങ്ങണമെന്നും സർക്കാരിന്റെ ലോഗോ സ്പ്രിങ്ക്ളർ കമ്പനി ദുരുപയോഗം ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്പ്രിങ്ക്ളർ ശേഖരിക്കുന്ന വിവരങ്ങൾ ചോർന്നാൽ സർക്കാരാണ് ഉത്തരവാദി.കോവിഡ് പകർച്ചവ്യാധിക്ക് പിന്നാലെ ഡേറ്റാ പാന്‍ഡെമിക് ഉണ്ടാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
      BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

      നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഹര്‍ജിക്കാരുടെ ആരോപണങ്ങളെ കുറിച്ച് എന്തെങ്കിലും പറയുന്നില്ല. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

      First published:
      )}