നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Noro Virus | നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

    Noro Virus | നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

    രോഗം പകരാതിരിക്കാന്‍ 25 ഓളം വിദ്യാര്‍ത്ഥികളെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

    • Share this:
      തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നോറോ വൈറസ്(Noro Virus) സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്(Health Department). സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം

      രോഗം പകരാതിരിക്കാന്‍ 25 ഓളം വിദ്യാര്‍ത്ഥികളെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പരിശോധനക്കായി കൂടുതല്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ ഹോസ്റ്റലുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

      ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് നോറോ വൈറസ്. വയറിളക്കം, കടുത്ത ഛര്‍ദി, വയറുവേദന, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

      Covid vaccnine|അയ്യായിരത്തോളം അധ്യാപകർ ഇനിയും വാക്സിനെടുത്തിട്ടില്ല; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

      കോവിഡ് വാക്സിന്‍ (Covid vaccnine)എടുക്കാത്ത അധ്യാപകര്‍ക്കെതിരെ (teachers) നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് (education department).അയ്യായിരത്തോളം അധ്യാപകർ വാക്സിന്‍ എടുത്തിട്ടില്ല. ദുരന്തനിവാരണ അതോറിറ്റിയോടും ആരോഗ്യ വകുപ്പിനോടും കൂടിയാലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

      മതിയായ കാരണം ഇല്ലാതെ വാക്സിൻ എടുക്കാത്തവരുടെ ക്യത്യമായ കണക്ക് ശേഖരിക്കും. തുടർന്ന് ദുരന്ത നിവാരണ വകുപ്പുമായി ചർച്ച ചെയ്ത് നടപടിയിലേക്ക് കടക്കാനാണ് ആലോചന. ദുരന്ത നിവാരണ വകുപ്പിൽ നടപടി എടുക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.

      കൃത്യമായ കണക്ക് ഇപ്പോൾ ഇല്ല. എടുക്കാൻ ഉള്ളവർക്ക് അനുഭാവപൂർണമായി നടപടി സ്വീകരിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും. വിഷയം കോവിഡ് ഉന്നതതല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

      വാക്‌സിനേഷൻ ചെയ്യാത്ത അധ്യാപകരെ സ്കൂളിൽ എത്താൻ അധികൃതർ നിർബന്ധിക്കുന്നുആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് അധ്യാപക സംഘടനകളുടെയും നിലപാട്. ചില ഇടങ്ങളില്‍ വാക്സിന് എടുക്കാത്ത അധ്യാപകരെ സ്കൂളിലേക്ക് എത്താന് നിർബന്ധിക്കുന്നതായും വകുപ്പിന് വിവരം ലഭിച്ചു.

      വാക്സിൻ എടുക്കാത്തവർ സ്കൂളിൽ എത്തേണ്ടതില്ല എന്ന നിർദ്ദേശം ദുരുപയോഗം ചെയ്യുന്നുണ്ടൊ എന്നും അക്ഷേപം ഉണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഭൂരിഭാഗവും മതിയായ കാരണമില്ലാതെയാണ് മാറി നിൽക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവർക്ക് ഇളവ് നൽകില്ല.

      സ്കൂളുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. വിദ്യാർഥികളുമായി ആഴ്ചയിൽ ആറ് ദിവസും സമ്പർക്കം പുലർത്തുന്ന അധ്യാപകർ ബോധപൂർവം വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത് കോ വിഡ് പ്രതിരോധത്തെ താളം തെറ്റിക്കുമെന്ന വിലയിരുത്തലുമുണ്ട് .
      Published by:Jayesh Krishnan
      First published:
      )}