നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • DYFI നേതാവിന്റെ വീട്ടിൽ തോക്കുമായി സി.ഐയുടെ പരിശോധന; കൂട്ടരാജിക്ക് കാരണം എം.എൽ.എയുമായുള്ള തർക്കം

  DYFI നേതാവിന്റെ വീട്ടിൽ തോക്കുമായി സി.ഐയുടെ പരിശോധന; കൂട്ടരാജിക്ക് കാരണം എം.എൽ.എയുമായുള്ള തർക്കം

  എതിർ ഗ്രൂപ്പുകരനായ മുനിസിപ്പൽ ചെയർമാൻ ഹെൽമറ്റ് ധരിക്കാത്തതിൻ്റെ പേരിൽ സി.ഐ പിഴ അടപ്പിച്ചിരുന്നു. ഇതിന് പിന്നിലും എം.എൽ.എ ആണെന്നാണ് ആരോപണം.

  DYFI Kayamkulam

  DYFI Kayamkulam

  • Share this:
  ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐയിലെ കൂട്ടരാജിക്ക് കാരണം സ്ഥലം എം.എൽഎയുമായുള്ള തർക്കം. യു. പ്രതിഭ എം.എൽ.എയുമായുള്ള തർക്കത്തെത്തുടർന്ന് 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ  വീട്ടിൽ പൊലീസ് നടത്തിയ അതിക്രമത്തിന് പിന്നിലും എം.എൽ.എയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. അതേസമയം കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി.പി.എം ജില്ലാ നേതൃത്വം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി
  TRENDING:ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് സുരക്ഷയ്ക്കും ദുരന്ത പ്രതിരോധന പ്രവർത്തനങ്ങൾക്കും വേണ്ടി; മുഖ്യമന്ത്രി [NEWS]ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്‌ക്കെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യം: മുല്ലപ്പള്ളി [NEWS]കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി; രാജിവച്ചത് 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേർ [NEWS]
  അടുത്തിടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ കായംകുളം സി.ഐ തോക്കുമായെത്തി  പരിശോധന നടത്തിയത് നേതാക്കൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി വിദ്യാസാഗർ, എന്ത് വില കൊടുത്തും സാജിദിനെ അറസ്റ്റ് ചെയ്യിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതായും ഡി.വൈ.എഫ്.ഐ നേതാക്കൾ രാജിക്കത്തിൽ ആരോപിക്കുന്നു. ഈ ഭീഷണി നടപ്പാക്കാൻ സി.ഐ നിരന്തരം ശ്രമിക്കുന്നതായും കത്തിൽ പറയുന്നുണ്ട്.

  സി.ഐയെ പിന്തുണയ്ക്കുന്നത് യു. പ്രതിഭ എം.എൽ.എയാണെന്നും  നേതാക്കൾ ആരോപിക്കുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തോട് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടു.

  വാഹന പരിശോധനക്കിടെ  പ്രതിഭയുടെ എതിർ ഗ്രൂപ്പുകരനായ കായംകുളം മുനിസിപ്പൽ ചെയർമാൻ ഹെൽമറ്റ് ധരിക്കാത്തതിൻ്റെ പേരിൽ സി.ഐ പിഴ അടപ്പിച്ചിരുന്നു. ഇതിന് പിന്നിലും എം.എൽ.എ ആണെന്നാണ് ആരോപണം.
  Published by:Aneesh Anirudhan
  First published:
  )}