ഇന്റർഫേസ് /വാർത്ത /Kerala / പാലാ സീറ്റിനെ ചൊല്ലി തർക്കം; അവകാശ വാദവുമായി ബിജെപി: എൻഡിഎയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിസി ജോർജ്

പാലാ സീറ്റിനെ ചൊല്ലി തർക്കം; അവകാശ വാദവുമായി ബിജെപി: എൻഡിഎയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിസി ജോർജ്

പി സി ജോർജ്

പി സി ജോർജ്

ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ബിജെപിയും കേരള ജനപക്ഷം സെർക്കുലറും തമ്മിൽ തർക്കം. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ജില്ലാ ബിജെപിയ്ക്ക്. സീറ്റിന് പി സി ജോർജ് അവകാശം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

  also read: ലൈംഗിക പീഡന പരാതികൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം; കർശന നിലപാടുമായി മാർപ്പാപ്പ

  പാലാ സീറ്റിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ കരുനീക്കങ്ങളും ആയി പിസി ജോർജ് രംഗത്ത് ഇറങ്ങിയിരുന്നു. പക്ഷെ ബിജെപി കോട്ടയം ജില്ലാ ഘടകം ഇതിനെതിരാണ്. ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റാണ് പാലാ. മണ്ഡലത്തിൽ ബിജെപി പ്രാഥമിക പ്രവർത്തനം പൂർത്തിയാക്കി കഴിഞ്ഞു. ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ. ഹരി തുറന്നുപറയുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർഥി. അയ്യായിരത്തിൽ നിന്ന് 25 ആയിരത്തിലേക്ക് വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം

  2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള പിടിവാശിക്ക് ഇതും ഒരു കാരണമാണ്. എന്നാൽ, സീറ്റ് വിട്ട് നൽകാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ അംഗീകരിക്കുമെന്നും ബിജെപി ജില്ലാഘടകം വ്യക്തമാക്കുന്നു.

  അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നാണ് കേരള ജനപക്ഷം സെർക്കുലർ പാർട്ടി നേതാവ് പി സി ജോർജ് പറയുന്നത്. പാലാ സീറ്റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എൻഡിഎയിൽ ചർച്ച ചെയ്താണെന്ന് പിസി ജോർജ് പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി തർക്കമുണ്ടെന്ന ആരോപണങ്ങളും ജോർജ് തള്ളി.

  ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബിജെപിക്കാണെന്ന് എൻഡിഎ പറഞ്ഞാൽ ബിജെപി മത്സരിക്കുമെന്നും അതല്ല ജനപക്ഷത്തിനാണെന്ന് പറഞ്ഞാൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് അറിയിച്ചു. അതല്ലാതെ ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കി.

  ലോക്സഭ തെരഞ്ഞെടുപ്പിൽ 23ന് ഫലം പ്രഖ്യാപിക്കുമ്പോൾ നാല് സീറ്റിലെങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ജോർജ് പറഞ്ഞു.

  First published:

  Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Contest to loksabha, Loksabha battle, Loksabha election 2019, Loksabha poll 2019, Nda, Pala in by election, Pc george, എൻഡിഎ, പാലാ ഉപതെരഞ്ഞെടുപ്പ്, പി സി ജോർജ്, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019