HOME » NEWS » Kerala »

സിഎഎക്കെതിരെ യോജിച്ച സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ലീഗ്; ഇടതുമുന്നണിക്കൊപ്പം സമരമില്ലെന്ന് കോണ്‍ഗ്രസ് 

എന്നാല്‍ ഉമ്മര്‍പാണ്ടികശാലയുടെ നിലപാടിനെ തള്ളുന്നതായിരുന്നു ഡിസിസി അധ്യക്ഷന്‍ ടി സിദ്ദീഖിന്റെ നിലപാട്.

News18 Malayalam | news18
Updated: January 28, 2020, 4:54 PM IST
സിഎഎക്കെതിരെ യോജിച്ച സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ലീഗ്; ഇടതുമുന്നണിക്കൊപ്പം സമരമില്ലെന്ന് കോണ്‍ഗ്രസ് 
എന്നാല്‍ ഉമ്മര്‍പാണ്ടികശാലയുടെ നിലപാടിനെ തള്ളുന്നതായിരുന്നു ഡിസിസി അധ്യക്ഷന്‍ ടി സിദ്ദീഖിന്റെ നിലപാട്.
  • News18
  • Last Updated: January 28, 2020, 4:54 PM IST
  • Share this:
കോഴിക്കോട്:  ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെച്ചൊല്ലി കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ ഭിന്നത മറനീക്കി പുറത്തുവന്നു. യോജിച്ച സമരങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ടെന്നും സിഎഎയ്‌ക്കെതിരെ ആര് പ്രക്ഷോഭം നടത്തിയാലും പിന്തുണയ്ക്കുമെന്നുമായിരുന്നു മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ നിലപാട്.

യോജിച്ച സമരത്തിനുള്ള സാധ്യത പരിശോധിക്കാതെയാണ് ഇടതുമുന്നണി മനുഷ്യ ശൃംഖല നടത്തിയത്. ഇനിയും യോജിച്ച സമരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ യോജിച്ച് തന്നെ സമരം ചെയ്യും.  കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശൃഖലയില്‍ പങ്കാളിയായത് കൊണ്ടല്ല, സംഘടനാവിരുദ്ധ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്നും ഉമ്മര്‍ പാണ്ടികശാല കൂട്ടിച്ചേര്‍ത്തു.

ALSO READ: നടപടി നേരിട്ട ലീഗ് നേതാവിന് പിന്തുണയുമായി CPM; നേതാക്കൾ കെ എം ബഷീറിന്റെ വീട്ടിൽ

എന്നാല്‍ ഉമ്മര്‍പാണ്ടികശാലയുടെ നിലപാടിനെ തള്ളുന്നതായിരുന്നു ഡിസിസി അധ്യക്ഷന്‍ ടി സിദ്ദീഖിന്റെ നിലപാട്. ഇടതുമുന്നണി നടത്തുന്ന സമരങ്ങള്‍ക്ക് പിന്നാലെ പോകലല്ല യുഡിഎഫിന്റെ നിലപാടെന്ന് ഉമ്മര്‍ പാണ്ടികശാലയെ ഒപ്പമിരുത്തി ടി സിദ്ദീഖ് തിരിച്ചടിച്ചു. ഇടതുമുന്നണിയുടെ ആത്മാര്‍ഥതയില്ലായ്മയില്‍ എങ്ങനെ യോജിച്ച സമരം നടത്തും. യോജിച്ച സമരം എന്ന് ഉദേശിച്ചത് ഇടതുമുന്നണിക്കൊപ്പം സമരം ചെയ്യലല്ല.

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സര്‍ക്കാറാണിത്. പിന്നെങ്ങനെ യോജിക്കാനാവുമെന്ന് സിദ്ധീഖ് ചോദിക്കുന്നു. ഈ മാസം 30ന് നടക്കുന്ന യുഡിഎഫിന്റെ മനുഷ്യഭൂപടത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിലെ ഭിന്നാഭിപ്രായം വ്യക്തമാക്കിയത്.
Published by: Naseeba TC
First published: January 28, 2020, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories