നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പൗരത്വ ഭേദഗതി നിയമത്തിനെ ചൊല്ലി താനൂർ നഗരസഭയിലും സംഘർഷം

    പൗരത്വ ഭേദഗതി നിയമത്തിനെ ചൊല്ലി താനൂർ നഗരസഭയിലും സംഘർഷം

    പ്രകോപനപരമായ മുദ്രാവാക്യം വിളി കയ്യാങ്കളി വരെയെത്തി

    സംഘർഷത്തിൽ നിന്ന്

    സംഘർഷത്തിൽ നിന്ന്

    • News18
    • Last Updated :
    • Share this:
      മലപ്പുറം: പ്രതിപക്ഷത്തെ അംഗങ്ങൾ കൊണ്ടുവന്ന പ്രമേയത്തെ പ്രതിപക്ഷം എതിർക്കുകയും ഭരണപക്ഷം അനുകൂലിക്കുകയും ചെയ്യുന്ന കാഴ്ച ആണ് താനൂർ നഗരസഭയിൽ കണ്ടത്. താനൂർ
      നഗരസഭയിലെ പ്രതിപക്ഷത്ത് ഉള്ള സിപിഎം സ്വതന്ത്ര അംഗങ്ങളായ ദിനേശും ഇല്ല്യാസും ആണ് പൌരത്വ നിയമത്തിനെതിരെ പ്രമേയം അവരിപ്പിച്ചത്.

      ഉടൻ തന്നെ മുഖ്യ പ്രതിപക്ഷമായ ബിജെപി എതിർപ്പുമായി രംഗത്ത് വന്നു. ജനുവരി 22ന്‌ കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ അത് വരേക്കും പ്രമേയം അവതരിപ്പിക്കരുത്‌ എന്നായിരുന്നു ബിജെപിയുടെ ആവശ്യം. പ്രതിപക്ഷനേതാവ് ആയ അറുമുഖൻ പ്രമേയം കീറാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു.

      പ്രകോപനപരമായ മുദ്രാവാക്യം വിളി കയ്യാങ്കളി വരെയെത്തി. ഉന്തിലും തള്ളിലും ഇരുവിഭാഗങ്ങളിലും അംഗങ്ങൾക്ക് നേരിയ പരിക്കേറ്റു. ഇവരിൽ ചിലർ ആശുപത്രിയിൽ ചികിത്സ തേടി. ബിജെപി അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങി പോയതോടെ പ്രമേയം പാസാക്കുകയും ചെയ്തു.

      പൌരത്വ നിയമത്തെ ഇന്ത്യയിലെ മുസ്ലിംങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല: അജ്മിർ ദർഗ ആത്മീയനേതാവ്

      താനൂർ നഗരസഭയിൽ ലീഗിന് 30, കോൺഗ്രസിന് രണ്ട്, സി പി എം സ്വതന്ത്രർ 2, ബി ജെ പി ക്ക് 10 എന്നിങ്ങനെയാണ് കക്ഷിനില. ലീഗും കോൺഗ്രസ് സ്വതന്ത്രരും ചേർന്നാണ് ഭരണം.
      Published by:Joys Joy
      First published: