കാസർകോട് നാടകീയരംഗങ്ങൾ: പ്രചരണം നിർത്തിവെച്ച് ഉണ്ണിത്താൻ, ആദ്യദിവസം ഭക്ഷണം പോലും നൽകിയില്ലെന്ന് പരാതി

ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിലുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി

news18india
Updated: March 19, 2019, 4:13 PM IST
കാസർകോട് നാടകീയരംഗങ്ങൾ: പ്രചരണം നിർത്തിവെച്ച് ഉണ്ണിത്താൻ, ആദ്യദിവസം ഭക്ഷണം പോലും നൽകിയില്ലെന്ന് പരാതി
രാജ് മോഹൻ ഉണ്ണിത്താൻ
  • Share this:
കാസർകോട്: ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും കാസർകോട് കോൺഗ്രസിലെ അസ്വസ്ഥകൾ അവസാനിക്കുന്നില്ല. കാസർകോട് ഡി.സി.സി പ്രസിഡന്‍റിനെ മാറ്റണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് രാജ് മോഹൻ ഉണ്ണിത്താൻ ഇന്നത്തെ പ്രചരണ പരിപാടി തന്നെ ഉപേക്ഷിച്ചു.

ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിലുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാന കോൺഗ്രസ് നേതാക്കളെയും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ ഉണ്ണിത്താൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നാണ് ഉണ്ണിത്താന്‍റെ പരാതി. ആദ്യദിവസം തനിക്ക് ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും ഉണ്ണിത്താൻ പരാതിപ്പെടുന്നു. അതേസമയം, ഇക്കാര്യം ചർച്ച ചെയ്യാൻ യു ഡി എഫ് അടിയന്തിരയോഗം ഉച്ചയ്ക്ക് ചേരും.

രാജ് മോഹൻ ഉണ്ണിത്താൻ വേണ്ട; എതിർപ്പുമായി കാസർകോട് DCC

കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയായി രാജ് മോഹൻ ഉണ്ണിത്തന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ അതൃപ്ചി വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ ജില്ലയിലെ ഡി.സി.സി ഓഫീസിലേക്ക് എത്തുകയും ചെയ്തു.

അതേസമയം, രാജ് മോഹൻ ഉണ്ണിത്താൻ സ്ഥാനാർഥിയായി എത്തുകയാണെങ്കിൽ അംഗീകരിക്കുമെന്ന് കാസർകോട് നിന്നുള്ള കോൺഗ്രസ് നേതാവ് ബി സുബയ്യ റൈ പറഞ്ഞിരുന്നു. കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ആദ്യം മുതൽ തന്നെ പ്രതീക്ഷിച്ചിരുന്നയാളാണ് സുബയ്യ റൈ.

First published: March 19, 2019, 12:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading