• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ AAPൽ പൊട്ടിത്തെറി

കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ AAPൽ പൊട്ടിത്തെറി

സി ആർ നീലകണ്ഠന് അരവിന്ദ് കെജരിവാൾ കാരണം കാണിക്കൽ നോട്ടീസ് നൽകി

aap-congress

aap-congress

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപ്പിച്ചതിന് പിന്നാലെ ആംആദ്മി പാർട്ടിയിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന കൺവീനർ സിആർ നീലകണ്ഠന് അരവിന്ദ് കെജരിവാൾ കാരണം കാണിക്കൽ നോട്ടീസ് നൽകി. 13 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ എഎപി പിന്തുണയ്ക്കുമെന്ന് നീലകണ്ഠൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജരിവാൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

    മലപ്പുറത്ത് എല്‍ഡിഎഫിനേയും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ യുഡിഎഫിനേയും പിന്തുണയ്ക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എല്ലാ മണ്ഡലങ്ങളിലും NDA സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു.

    First published: