പിറവം പള്ളിയുടെ ഗേറ്റിന്റെ പൂട്ടു പൊളിച്ച് പൊലീസ്; വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു
പൊലീസ് സംഘം പള്ളിക്കുള്ളിലേക്ക്
news18
Updated: September 26, 2019, 1:44 PM IST
പൊലീസ് സംഘം പള്ളിക്കുള്ളിലേക്ക്
- News18
- Last Updated: September 26, 2019, 1:44 PM IST
കൊച്ചി: പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ടു പൊളിച്ച് പൊലീസ് അകത്തു കടന്നു. പള്ളിയുടെ പ്രധാനഗേറ്റ് മുറിച്ചു മാറ്റി അകത്തു കടന്ന പൊലീസ് മെത്രാപ്പൊലീത്തമാരെയും വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു. ഗേറ്റ് തുറന്ന് പള്ളിയുടെ കോമ്പൗണ്ടിൽ പ്രവേശിച്ചതിനു ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്നുതന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. പൂർണമായി ഒഴിപ്പിക്കാൻ ഉച്ചയ്തക്ക് ഒന്നേമുക്കാൽ വരെ ആയിരുന്നു ഹൈക്കോടതി സമയം അനുവദിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് പള്ളിയിൽ എത്തിയത്. അതേസമയം, പള്ളിയിൽ കൂട്ടമണിയടിച്ച് യാക്കോബായസഭ പ്രതിഷേധം രേഖപ്പെടുത്തി. കടുത്ത ബലപ്രയോഗത്തിനു ശേഷമായിരുന്നു പൊലീസിന് അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞത്. യാക്കോബായ വിശ്വാസികളുടെ വൻ പ്രതിഷേധത്തിനിടെയാണ് പൊലീസ് ഗേറ്റ് മുറിച്ച് അകത്തു കടന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇതിനിടെ, കളക്ടർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് യാക്കോബായ വിഭാഗത്തെ അറിയിച്ചു.
എന്നാൽ, പള്ളി വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കിയതോടെ പൊലീസ് എത്തുകയായിരുന്നു. പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് യാക്കോബായ വിഭാഗം നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസമായ ഇന്നും തുടരുന്നതിനിടയിലാണ് നാടകീയസംഭവങ്ങൾ.
ഇന്നലെ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗക്കാരെ യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. തുടർന്ന് യാക്കോബായ വിഭാഗത്തിലെ വൈദിക ട്രസ്റ്റി അടക്കം 67 പേർക്ക് പള്ളിയിൽ ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്നുതന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. പൂർണമായി ഒഴിപ്പിക്കാൻ ഉച്ചയ്തക്ക് ഒന്നേമുക്കാൽ വരെ ആയിരുന്നു ഹൈക്കോടതി സമയം അനുവദിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് പള്ളിയിൽ എത്തിയത്.