• HOME
  • »
  • NEWS
  • »
  • kerala
  • »
  • KT Jaleel|സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ശനിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് BJP

KT Jaleel|സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ശനിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് BJP

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും

surendran

surendran

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിൽ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും.

    കെ.ടി ജലീൽ രാജിവെക്കും വരെ ബി.ജെ.പി സമരം നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

    ജലീൽ ഖുറാൻറെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്. ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
    Published by:user_49
    First published: