മുംബൈയിൽ നിന്നുള്ള തീവണ്ടിയുടെ സ്റ്റോപ്പുകളെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ലാത്തത് കണ്ണൂരിൽ ആശയക്കുഴപ്പത്തിന് വഴിവച്ചു. കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് വളരെ വൈകിയാണ് ജില്ലാ ഭരണകൂടം അറിഞ്ഞത്.
ഇന്നലെ രാത്രി പത്തു മണിക്ക് മുംബൈ ലോകമാന്യ തിലക്ക് സ്റ്റേഷനിൽ നിന്ന് തിരിച്ച തീവണ്ടിക്ക് കണ്ണൂരിൽ സ്റ്റോപ്പ് വൈകിയാണ് അനുവദിച്ചത്. ജില്ലാ ഭരണകൂടത്തിന് രാവിലെ 11 മണിക്കാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര സന്നാഹങ്ങൾ ഒരുക്കി. ഷൊർണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നത്.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷ ഒരുക്കാൻ പോലീസിന് കഴിയുമെന്ന് എസ്.പി. യതീശ് ചന്ദ്ര ന്യൂസ് 18 നോട് പറഞ്ഞു.
കണ്ണൂർ ജില്ലക്കാരായ 103 യാത്രക്കാരുൾപെടെ മലയാളികളയായ 1400 യാത്രക്കാരാണ് ട്രെയിനിൽ കേരളത്തിൽ എത്തിയത്. ഇതര ജില്ലകളിലേക്കുള്ളവർക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഏർപ്പെടുത്തി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.