തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് പകരം ഇടതു മുന്നണി കൺവീനർ എ വിജയരാഘവന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയതിനെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങളെന്നായിരുന്നു ബൽറാമിന്റെ പ്രതകരണം. ഫേസ്ബുക്ക് പേജിലാണ് ബൽറാം സി.പി.എമ്മിനെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മകന് ബിനീഷ് അറസ്റ്റിലായതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിയുന്നത്. നേരത്തെ അമേരിക്കയില്‍ ചികില്‍സയ്ക്കായി പോയപ്പോള്‍ കോടിയേരി സെക്രട്ടറിപദം ഒഴിഞ്ഞിരുന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയിൽ പ്രവേശിച്ചതിനു പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജരാഘവന് താല്‍ക്കാലിക ചുമതല നല്‍കിയത്. ചികില്‍സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. മക്കള്‍ ചെയ്യുന്ന തെറ്റിനു പിതാവ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. കേന്ദ്ര നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിനീഷ് വിഷയം കോടിയേരിയെ മുന്‍നിര്‍ത്തി പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന വിലയിരുത്തലും സ്ഥാനം ഒഴിയലിലേക്കു നയിച്ചെന്നാണു സൂചന.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.