• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുല്ലപ്പള്ളിക്ക് തെറ്റി; മനുഷ്യമഹാശൃംഖലയില്‍ കോണ്‍ഗ്രസ് നേതാക്കളും

മനുഷ്യമഹാശൃംഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുല്ലപ്പള്ളി പറഞ്ഞത്

News18 Malayalam | news18-malayalam
Updated: January 28, 2020, 2:48 PM IST
മുല്ലപ്പള്ളിക്ക് തെറ്റി; മനുഷ്യമഹാശൃംഖലയില്‍ കോണ്‍ഗ്രസ് നേതാക്കളും
chain
  • Share this:
കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും മനുഷ്യമഹാശൃംഖലയില്‍ കണ്ണി ചേര്‍ന്നുവെന്ന വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും വാര്‍ഡ് കൗണ്‍സിലറുമായ പി മാധവദാസ് ആണ് മോഡേണ്‍ ബസാറില്‍ ശൃംഖലയില്‍ കണ്ണി ചേര്‍ന്നത്. എല്‍.ഡി.എഫ് പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നും പാര്‍ട്ടി നോക്കിയല്ല രാജ്യം നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് പ്രതിഷേധത്തിന്റെ ഭാഗമായതെന്നും മാധവദാസ് ന്യൂസ് 18 നോടു പറഞ്ഞു.

'കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടാണ് ഞാന്‍. ഇപ്പോള്‍ പാര്‍ട്ടി അംഗമാണ്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഗ്രൂപ്പ് കളിയാണ്. നേതാക്കളുടെ ഫ്‌ളക്‌സ് വെക്കാനുള്ള തിരക്കിലാണ്. രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. രാജ്യത്തിന് വേണ്ടിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതിന്റെ പേരില്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണ്'- മാധവദാസ് പറഞ്ഞു.

Also read: Corona Virus: കോഴിക്കോടും മുൻകരുതൽ; 90 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍

മനുഷ്യമഹാശൃംഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍