'ആളൊഴിഞ്ഞ ഫ്ളാറ്റില്‍ മുഖ്യമന്ത്രിയുടെ രഹസ്യ ചർച്ച'; നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്

സർക്കാർ ഗസ്റ്റ് ഹൗസും സിപിഎം പാർട്ടി ഓഫീസും ഉണ്ടായിരിക്കേ ഇൻറർനെറ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തി മുഖ്യമന്ത്രി ചിലരുമായി ആളൊഴിഞ്ഞ ഫ്ലാറ്റിൽ രഹസ്യ ചർച്ച നടത്തിയെന്നാണ് ആരോപണം.

News18 Malayalam | news18-malayalam
Updated: January 16, 2020, 4:39 PM IST
'ആളൊഴിഞ്ഞ ഫ്ളാറ്റില്‍ മുഖ്യമന്ത്രിയുടെ രഹസ്യ ചർച്ച'; നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്
ഫയൽ ചിത്രം
  • Share this:
തൃശ്ശൂർ : തൃശ്ശൂരിൽ ഒരു ബിസിനസ് പ്രമുഖന് ഷെയറുള്ള ഫ്ലാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ  രഹസ്യ ചർച്ച നടത്തിയെന്ന് കോൺഗ്രസ്. സർക്കാർ ഗസ്റ്റ് ഹൗസും സിപിഎം പാർട്ടി ഓഫീസും ഉണ്ടായിരിക്കേ ഇൻറർനെറ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തി മുഖ്യമന്ത്രി ചിലരുമായി ആളൊഴിഞ്ഞ ഫ്ലാറ്റിൽ രഹസ്യ ചർച്ച നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു.

Also Read- 'പൊലീസില്‍ പിണറായിക്ക് നിയന്ത്രണമില്ലേ ?'; ചോദ്യം ചെയ്ത് സമസ്ത

ജനുവരി പതിനാല്  ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുക്കാൻ തൃശ്ശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഗസ്റ്റ് ഹൗസായ രാമനിലയം ഒഴിവാക്കി നഗരമധ്യത്തിലെ ഫ്ലാറ്റിൽ ചിലരുമായി രഹസ്യ ചർച്ച നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

തൃശ്ശൂരിലെ ഒരു ബിസിനസ് പ്രമുഖന് ഷെയറുള്ള കോട്ടപ്പുറത്തെ ഫ്ലാറ്റിൽ ഉച്ചയ്ക്ക് 12 നും ഒന്നരയ്ക്കുമിടയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഭാഗമായി ആളൊഴിഞ്ഞ ഫ്ലാറ്റിൽ കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവും ബിസിനസ് പ്രമുഖൻ ലഭ്യമാക്കി നൽകിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.

രാമനിലയവും സി പി എം പാർട്ടി ഓഫീസും ഒഴിവാക്കി രഹസ്യക്കൂടിക്കാഴ്ച നടത്തിയതിന്റെ നിജസ്ഥിതി മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ടി എൻ പ്രതാപൻ എം പി.പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു കൂടിക്കാഴ്ച. എട്ടോളം ബിസിനസുകാരുമായിട്ടായിരുന്നു ചർച്ചയെന്നും ആരോപണമുണ്ട്.
Published by: Rajesh V
First published: January 16, 2020, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading