അരൂരിൽ വോട്ടുപിടിക്കാൻ സി.പി.എം. മദ്യം ഒഴുക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്

News18 Malayalam | news18-malayalam
Updated: October 14, 2019, 5:15 PM IST
അരൂരിൽ വോട്ടുപിടിക്കാൻ സി.പി.എം. മദ്യം ഒഴുക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്
പ്രതീകാത്മക ചിത്രം
  • Share this:
#വി.വി. വിനോദ്

ആലപ്പുഴ: അരൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ സി.പി.എം. മദ്യം ഒഴുക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. ജനങ്ങളെ അപമാനിച്ച കോൺഗ്രസ് മാപ്പ് പറയണമെന്ന് സി.പി.എം. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ നിറഞ്ഞ അരൂരിൽ ഒടുവിലത്തേതാണ് മദ്യത്തെച്ചൊല്ലിയുള്ള പോര്. ഡി.സി.സി. അധ്യക്ഷൻ എം. ലിജുവാണ് ആരോപണവുമായി രംഗത്തെത്തിയത്

മണ്ഡലത്തിലുടനീളം മദ്യം വിതരണം ചെയ്യുന്നു. സി.പി.എം. നൽകുന്ന മദ്യം കഴിച്ച് ആളുകൾ വഴിയിലൂടെ നടക്കുന്ന കാഴ്ചയാണ്. മദ്യപിച്ചവരെ കണ്ടതുകൊണ്ടു മാത്രം അവർക്ക് മദ്യം നൽകിയത് സി.പി.എമ്മാണെന്ന് എങ്ങനെ പറയുമെന്ന ചോദ്യത്തിന് താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ലിജു പ്രതികരിച്ചു.

അരൂരിലെ വോട്ടർമാരെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസിന്റേതെന്ന് സി.പി.എം. പ്രതികരണം. മദ്യത്തിന് വേണ്ടി വോട്ടു ചെയ്യുന്നവരല്ല അരൂരിലെ ജനങ്ങളെന്ന് എ എം ആരിഫ് എം പി പറഞ്ഞു. നീചമായ ആരോപണമാണ് ലിജു നടത്തിയതെന്നും സി പി എം പ്രതികരിച്ചു.

വോട്ടർമാരെ കോൺഗ്രസ് അപമാനിച്ചുവെന്ന തരത്തിൽ പ്രചരണം മുന്നോട്ട് കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സി.പി.എം.

First published: October 14, 2019, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading