HOME » NEWS » Kerala » CONGRESS ACTIVIST DIES IN ACCIDENT DURING ELECTION CAMPIGNING 1

അരുവിക്കരയിൽ ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം;' യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ അതില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തില്‍പ്പെട്ട പ്രദീപ് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു

News18 Malayalam | news18-malayalam
Updated: April 1, 2021, 4:33 PM IST
അരുവിക്കരയിൽ ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം;' യുവാവ് മരിച്ചു
മരിച്ച പ്രദീപ്
  • Share this:
തിരുവനന്തപുരം:  അരുവിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്തായിരുന്നു അപകടം.  ചാമവിള ഭാഗത്ത് പര്യടനം നടത്തുകയായിരുന്നു ശബരീനാഥനും പ്രവര്‍ത്തകരും. അതിനിടെ പ്രദീപ് ഉള്‍പ്പെടെയുള്ള കുറച്ച് പ്രവര്‍ത്തകര്‍ തൊട്ടടുത്ത സ്വീകരണസ്ഥലമായ പാലക്കോണത്തെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ അതില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തില്‍പ്പെട്ട പ്രദീപ് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു

പ്രദീപിനെ പ്രവര്‍ത്തകര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ

കണ്ണൂർ: അന്തരിച്ച സിപിഎം എം നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ആം നമ്പർ ബൂത്തിൽ 762 നമ്പർ വോട്ടറായി ആണ് കുഞ്ഞനന്തന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ബി എൽ ഒ നടത്തിയ പരിശോധനയിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു എന്നാണ് കോൺഗ്രസ് ആരോപണം.

2020 ജൂൺ പതിനൊന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞനന്തന്റെ മരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ പരോളിൽ കഴിയുമ്പോൾ ആയിരുന്നു മരണം. വയറിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകൻ ആയിരുന്നു പി കെ കുഞ്ഞനന്തൻ. 15 വര്‍ഷത്തോളം പാർട്ടിയുടെ കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ബോക്സിങ് കോച്ച് ഉൾപ്പെടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചികിത്സയിൽ കഴിയുന്ന സമയത്ത് ആശുപത്രിയിലെത്തി കുഞ്ഞനന്തനെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടിരുന്നു. ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി 24നാണ് കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ജയിൽ വാസം അനുഭവിക്കുന്നതിനിടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊലക്കേസിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ടി പി വധക്കേസിൽ പതിമൂന്നാം പ്രതി ആയിരുന്നു. ജീവപര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്.
Published by: Aneesh Anirudhan
First published: April 1, 2021, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories