Bogus Vote കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തു; സി.പി.എമ്മിനെതിരെ തെളിവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാള്‍ 52, 53 ബൂത്തുകളില്‍ വോട്ട് ചെയ്തതായി വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണു പരാതി.

open vote

open vote

  • News18
  • Last Updated :
  • Share this:
    കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് വിവാദത്തില്‍ സി.പി.എമ്മിനെതിരെ കൂടുതല്‍ തെളിവുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ 199 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 40 പേര്‍ സ്ത്രീകളാണ്. സിപിഎം പ്രവര്‍ത്തകരായ സഹോദരനും സഹോദരിയും ചേര്‍ന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. അഞ്ച് വോട്ടുകള്‍ ചെയ്തവരും നിരവധിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ വരണാദികാരി കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്മിഷന് കൈമാറിയെന്ന് നേതാക്കള്‍ വ്യക്തമാക്കി. കള്ളവോട്ടിനെതിരെ നിയമയുദ്ധം നടത്തുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

    മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാള്‍ 52, 53 ബൂത്തുകളില്‍ വോട്ട് ചെയ്തതായി വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണു പരാതി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്. കെ.സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.സുരേന്ദ്രന്‍ ആണ് പരാതി നല്‍കിയത്.

    കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വിവരം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ അതിന് ഒത്താശ ചെയ്‌തെന്നും പരാതിയിലുണ്ട്. ധര്‍മ്മടത്ത് 22 കള്ളവോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ ആറെണ്ണം വനിതകളുടേതാണ്. പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തു. തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടും. വ്യവസായ മന്ത്രി ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 65 പേര്‍ കള്ളവോട്ട് ചെയ്‌തെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്.

    Also Read 'കുട്ടികളെ ഇടിമുറിയിലിട്ട് കൊല്ലുന്നതാണോ പ്രാപ്തി?'

    First published:
    )}