നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മിഷൻ 60: കേരളത്തിൽ പിടിമുറുക്കി ഹൈക്കമാൻഡ്; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി 60 സീറ്റെന്ന് ലക്ഷ്യവുമായി കോൺഗ്രസ്

    മിഷൻ 60: കേരളത്തിൽ പിടിമുറുക്കി ഹൈക്കമാൻഡ്; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി 60 സീറ്റെന്ന് ലക്ഷ്യവുമായി കോൺഗ്രസ്

    'മിഷന്‍ 60' പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് സ്വന്തമായി അറുപതു സീറ്റുകളിൽ വിജയിക്കണമെന്നതാണ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ ലക്ഷ്യമിടുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ പാർട്ടിയെ ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി അറുപത് സീറ്റെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ കേരള നേതാക്കളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെ മൂന്നു മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള നീരീക്ഷകരെയും ഹൈക്കമാൻഡ് കേരളത്തിൽ നിയോഗിച്ചത്.

      'മിഷന്‍ 60' പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് സ്വന്തമായി അറുപതു സീറ്റുകളിൽ വിജയിക്കണമെന്നതാണ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ ലക്ഷ്യമിടുന്നത്. പാർട്ടി സ്ഥാനാർത്ഥികൾ ഉറപ്പായും ജയിക്കുന്ന സീറ്റുകൾ, പകുതി സാധ്യതയുള്ള സീറ്റുകൾ, സാധ്യത തീരെ കുറവുള്ള സീറ്റുകൾ എന്നിവ പ്രത്യേകമായി കണ്ടെത്തും. ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത സീറ്റുകളിലും കടുത്ത മത്സരം നൽകാൻ എന്തൊക്കെ ചെയ്യാനാകുമെന്നും പരിശോധിക്കും.സ്വന്തമായി 60 സീറ്റ് ലഭിച്ചാൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകഷികളുടെ കൂടി അംഗബത്തിൽ ഭരണത്തിലെത്താമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

      Also Read എംപി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാൻഡ്

      തെരഞ്ഞെടുപ്പ് മുന്നിക്കണ്ട് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇപ്പോഴെ തുടങ്ങാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥകളെ കണ്ടെത്തുന്നതിൽ ബൂത്ത് തലം മുതലുള്ള നേതാക്കളുടെ അഭിപ്രായം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എഐസിസി സെക്രട്ടറിമാരായ വിശ്വനാഥനും പി.വി മോഹനും ഐവാന്‍ ഡിസൂസയും മണ്ഡലതലത്തിൽ നേതാക്കളുമായി ചർച്ച നടത്തും. ബൂത്തു മുതലുള്ള അഴിച്ചുപണിയും സ്ഥാനാർഥിയെ സംബന്ധിച്ച് താഴേത്തട്ട് മുതലുള്ള നേതാക്കളുടെ അഭിപ്രായം സ്വരൂപിക്കലുമാണ് ഇതിലൂടെ ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

      Also Read 'നാലുതവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുത്; മുതിർന്ന നേതാക്കൾക്ക് 10 % സീറ്റ് മതി'; യൂത്ത് കോൺഗ്രസ് പ്രമേയം

      പാർട്ടി തലത്തിൽ കേരളത്തിലെ കോൺഗ്രസിലുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ഹൈക്കമാൻഡ് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നതിന്റെ തെളിവാണ് മൂന്ന് സ്ഥിരം എഐസിസി സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും പുറമെ അശോക് ഗെഹ്ലോട്ട് അടക്കം മൂന്ന് പുതിയ നേതാക്കളെ കൂടി നിയോഗിച്ചതിലൂടെ വ്യക്തമാകുന്നത്. ഇത്തരത്തിൽ ഹൈക്കമാൻഡ് പാർട്ടി സംസ്ഥാന ഘടകത്തിൽ പടിമുറുക്കിയതോടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പും അവസാനിക്കും.
      Published by:Aneesh Anirudhan
      First published:
      )}