തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്കേറ്റ സംഭവത്തിനു പിന്നില്‍ ഗുഡാലോചനയെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അപകടത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഡി.സി.സി പൊലീസില്‍ പരാതി നല്കി.
തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയായിരുന്നു അപകടം. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്തിനു പിന്നിൽ അട്ടിമറിയോ ഗൂഡാലോചനയോ നടന്നിട്ടുണ്ടോയെന്നു സംശയിക്കുന്നുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനലാണ് പരാതി നൽകിയത്.
Also Read
തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരുക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.