• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara by Election| സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്; 'മറ്റ് മണ്ഡലങ്ങളിലുള്ളവരുടെ വോട്ട് ചേർക്കാൻ ശ്രമം'

Thrikkakara by Election| സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്; 'മറ്റ് മണ്ഡലങ്ങളിലുള്ളവരുടെ വോട്ട് ചേർക്കാൻ ശ്രമം'

സമീപ മണ്ഡലങ്ങളില്‍ ഉള്ളവരുടെ വോട്ടുകള്‍ ത്യക്കാക്കരയില്‍ ചേര്‍ക്കുവാനാണ് സി. പി. എം ശ്രമിക്കുന്നത്.

  • Share this:
കൊച്ചി: പി.ടി.തോമസിന്റെ (PT Thomas)മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ത്യക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങാനിരിക്കെയാണ് സിപിഎമ്മിനെതിരെ  ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. സമീപ മണ്ഡലങ്ങളില്‍ ഉള്ളവരുടെ വോട്ടുകള്‍ ത്യക്കാക്കരയില്‍ (Thrikkakara)ചേര്‍ക്കുവാനാണ് സി. പി. എം ശ്രമിക്കുന്നത്. ഇതിനായി ഒഴിഞ്ഞ വീടുകളുടെ നമ്പറുകള്‍ സി. പി. എം ഉപയോഗിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ന്യൂസ് 18നോട് പറഞ്ഞു.

നിലവിൽ പുറത്തിറങ്ങിയിരിക്കുന്ന വോട്ടര്‍ പട്ടിക ക്രമവിരുദ്ധമാണ്. ഒരു വീട്ടിലെ വോട്ടർമാരുടെ പേരുവിവരങ്ങൾ പല ക്രമനമ്പരുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുൻപെങ്ങുമില്ലാത്ത വിധം ക്രമവിരുദ്ധമായ നടപടിയുടെ ഭാഗമാണ്. പാകപ്പിഴകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോൺഗ്രസ് പരാതി നൽകിയിരിക്കുകയാണ്. കളവോട്ട് ചേര്‍ക്കുവാനുള്ള നീക്കത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നാല്‍ ശക്തമായ നപടി സ്വീകരിക്കുമെന്നും ഷിയാസ് വ്യക്തമാക്കി.

Also Read-ലോ കോളേജ് അക്രമം; കെ.എസ്.യു നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം, പോലീസും പ്രവര്‍ത്തകരും ഏറ്റമുട്ടി

നിലവിൽ കോൺഗ്രസിന് ജയം ഉറപ്പുള്ള മണ്ഡലമാണ് തൃക്കാക്കര. എങ്കിലും യാതൊരു ആലസ്യവും ഇല്ലാതെയുള്ള പ്രവർത്തനത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. ബൂത്ത്തല പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. വോട്ടുകൾ ചേർക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരുടെയും, താമസം മാറിപ്പോയവരുടെയും, വിവാഹം കഴിച്ച് പോയവരുടെയും വോട്ടുകൾ ഒഴിവാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷിയാസ് വ്യക്തമാക്കി.

ഏറ്റവും അടുത്ത ദിവസം തന്നെ ത്യക്കാക്കരയില്‍ തിരഞ്ഞെടുപ്പ്  പഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ ചേര്‍ക്കുവാനുള്ള ഓട്ടത്തിലാണ് കോൺഗ്രസ്സും സിപിഎമ്മും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ടീയ പാര്‍ട്ടികള്‍.
Also Read-യുവാക്കളെ ഇറക്കി ഇടതുമുന്നണിയുടെ ചെക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

തൃക്കാക്കര മണ്ഡലത്തിൽ ഡിസംബർ 22 മുതൽ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം ഇറക്കിയിരുന്നത്. വിജ്ഞാപനം വന്ന് 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്.

സ്ഥാനാർത്ഥി നിർണയത്തിനുള്ള നിശബ്ദ ചർച്ചകളും ചരടുവലികളും എല്ലാ മുന്നണികളിലും ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിന് വ്യക്തമായ അടിത്തറയുള്ള മണ്ഡലം എന്ന നിലയിൽ സ്ഥാനാർഥി നിർണയം അത്ര വെല്ലുവിളിയാവില്ലെന്നാണ് പാർട്ടിയുടെ പൊതുവേയുള്ള വിലയിരുത്തൽ. സിപിഎം തൃക്കാക്കരയിൽ ആരെ സ്ഥാനാർഥിയാക്കും എന്നതു നിർണായക ചോദ്യമാണ്. തൃക്കാക്കരയിൽ ബിജെപിക്കു സ്ഥാനാർഥി നിർണയം കീറാമുട്ടിയാകില്ല.

പി.ടി.യുടെ ഭാര്യ ഉമ തൃക്കാക്കരയിൽ മ‌ത്സരിക്കുമോ എന്ന ചോദ്യം ഇതിനകം ഉയർന്നിരുന്നെങ്കിലും വ്യക്തമായ ഉത്തരം ആയിട്ടില്ല. മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് അതിനെപ്പറ്റി ചിന്തിക്കാനേ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്നുമാണ് ഉമ മറുപടി നൽകിയിരിക്കുന്നത്.

ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല എന്നതു ചൂണ്ടിക്കാട്ടി പി.ടി.ക്കു പകരം ഉമ വന്നേക്കുമെന്നു പലരും വിലയിരുത്തുന്നുണ്ട്. പി.ടി ഉയർത്തിയ നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമാകുമോ അത്തരമൊരു തീരുമാനമെന്ന ആശങ്ക കോൺഗ്രസിനുള്ളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.
Published by:Naseeba TC
First published: