• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ; തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പരസ്പര ധാരണയോടെ; മന്ത്രി പി രാജീവ്

കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ; തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പരസ്പര ധാരണയോടെ; മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസ്സാണ്.

മന്ത്രി പി രാജീവ്

മന്ത്രി പി രാജീവ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് മന്ത്രി പി രാജീവ്. ഒരേ മുന്നണിപോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസ്സാണ്. കേരളത്തിലെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടിക്കാർക്കെന്ന് മന്ത്രി പറഞ്ഞു.

    കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപി പരസ്പര ധാരണയോടെയാണ് മത്സരിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടെന്നും ബിജെപി വോട്ട് കോൺഗ്രസിന് കിട്ടിയെന്ന് ഇരുകൂട്ടരും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

    Also Read-'അന്ന് ഗോൾവാൾക്കർ തൊട്ടുകൂടാത്തവനായിരുന്നില്ല'; ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ; ചിത്രം പങ്കുവെച്ച് ഹിന്ദു ഐക്യവേദി നേതാവ്

    പരസ്പരസഹകരണത്തിന്റെ തെളിവുകളാണ് നേതാക്കളുടെ ആർഎസ്എസ് ബന്ധം സംബന്ധിച്ച തെളിവുകൾ പുറത്ത് വരുന്നതിലൂടെ തെളിവാകുന്നതെന്നും പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ  ഹിന്ദു ഐക്യവേദി  നേതാവ് ആർ വി ബാബു പുറത്തുവിട്ടിരുന്നു.

    വി ഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ബാബു ചോദ്യങ്ങളുമായി രം​ഗത്തെത്തിയത്.മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഡി സതീശന് നോട്ടീസ് നല്‍കിയിരുന്നു.

    Also Read-'വിപ്ലവ പാരമ്പര്യം ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം'; കെകെ രമയ്ക്കെതിരെ CPM ഒഞ്ചിയം ഏരിയ സെക്രട്ടറി

    വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറിയിച്ചത്.
    Published by:Jayesh Krishnan
    First published: