ശബരിമല പ്രശ്നം ഇത്തവണ എവിടെയും ഉയർത്താതെ, ഉയരാതെ നോക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് എങ്കിൽ യുഡിഎഫും ബിജെപിയും ശബരിമല ചർച്ച ചെയ്ത് തന്നെ ആണ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് അടുത്ത തവണ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ് കൺവീനർ
എം എം ഹസ്സൻ പറഞ്ഞു.
മലപ്പുറം ഡിസിസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് എംഎം ഹസ്സൻ ശബരിമല പരാമർശിച്ചത്. " യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും." എംഎം ഹസ്സൻ പറഞ്ഞു. "ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. പോലീസ് ആക്റ്റിന് ഭേദഗതി പറ്റുമെങ്കിൽ ശബരിമല വിഷയത്തിൽ ഓർഡിനൻസ് സർക്കാരിന് കൊണ്ടുവരാം."
Also Read
'UDF അധികാരത്തിലെത്തിയാല്‍ ഓർഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയും': MM ഹസൻശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ല. ശബരിമലയിൽ വിശ്വാസികളെ മുറിവേൽപിച്ച ശേഷം സമുദായ സൗഹൃദം പറയുന്നത് ആരാച്ചാർ അഹിംസ പറയുന്നത് പോലെയാണ്. അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി ഇക്കാര്യം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ബിജെപി നിലപാട് എന്താണ് എന്ന് വ്യക്തമായത് ആണ്. യുഡിഎഫ് ആണ് വിശ്വാസികൾക്ക് ഒപ്പം എപ്പോഴും നിൽക്കുന്നത്. ഹസ്സൻ വ്യക്തമാക്കി.
എന്നാല്‍ ശബരിമലയിൽ നിയമനിർമ്മാണത്തിന് ഇനി പ്രസക്തിയില്ല എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഹസ്സന് മറുപടി ആയി പറഞ്ഞു. "ഈ തെരഞ്ഞെടുപ്പിൽ ശബരിമല പ്രത്യേക വിഷയമായി ക്യാംപയിൻ ചെയ്യേണ്ട കാര്യം ഇല്ല. കാരണം അത് ജനങ്ങളുടെ മനസ്സിൽ ഉണ്ട്. പ്രശ്നം ഇപ്പൊൾ കോടതിയുടെ മുൻപിൽ ആണ്. അന്തിമ വിധി അനുകൂലം ആകുമെന്ന് തന്നെ ആണ് പ്രതീക്ഷ. കോടതി വിധി വരാൻ ഉള്ളത് കൊണ്ട് ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പൊൾ തീരുമാനങ്ങൾ ഒന്നും എടുക്കാത്തത്. ശബരിമലയെ തകർക്കാൻ ആണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്.
സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്ന് ആയിരുന്നു സര്‍ക്കാര്‍ നയം. എത്രയോ കോടതി വിധികളിൽ സര്‍ക്കാര്‍ അപ്പീൽ പോയിട്ടുണ്ട്. പക്ഷേ ശബരിമല വിധി നടപ്പാക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. കോടതി വിധിയെ മറികടക്കാൻ നിയമ പരമായ മാര്‍ഗങ്ങള്‍ തേടാൻ ആവശ്യപ്പെടണം എന്ന് ആയിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷെ അതിനു പകരം വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ആണ് സര്‍ക്കാര്‍ ശ്രമിച്ചത്. ജനങ്ങൾ ശബരിമലയിൽ സർക്കാർ ചെയ്തത് മറക്കില്ല .അതിനു പ്രത്യേകം ക്യാമ്പയിൻ വേണ്ട" അത് കൊണ്ട് ഇപ്പൊൾ ശബരിമലയിൽ നിയമനിർമാണത്തിന് പ്രസക്തിയില്ല.
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചപ്പോൾ മാറി നിന്നവരാണ് യു.ഡി.എഫ്. ഇപ്പോൾ നിയമ നിർമാണം നടത്തുമെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എം.ടി. രമേശ് മലപ്പുറം പ്രസ്സ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.