• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Elections 2019: ഹൈക്കമാൻഡ് അംഗീകരിക്കും മുമ്പ് വടകര,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Lok Sabha Elections 2019: ഹൈക്കമാൻഡ് അംഗീകരിക്കും മുമ്പ് വടകര,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Lok Sabha Elections 2019: ഹൈക്കമാൻഡ് അംഗീകരിക്കും മുമ്പ് വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഹൈക്കമാൻഡ് അംഗീകരിക്കും മുമ്പ് വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും മുമ്പാണ് സംസ്ഥാനനേതൃത്വം വടകരയിലെയും വയനാട്ടിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അതേസമയം, ഇതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന വാർത്ത കോൺഗ്രസ് ദേശീയ നേതൃത്വം നിഷേധിച്ചു. അതേസമയം, ഇതിൽ അതൃപ്തിയില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറ് മുകുൾ വാസ്നിക് പ്രതികരിച്ചു.

    ചൊവ്വാഴ്ച രാവിലെ ചേർന്ന സമിതി വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം ചർച്ച ചെയ്തിരുന്നില്ല. തൊട്ടു പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച ഉച്ചയോടെ ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാനനേതൃത്വം നടത്തിയിരുന്നു.

    എന്നാൽ, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കുന്നതിനു മുമ്പു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് ആയിരുന്നു റിപ്പോർട്ടുകൾ. പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി, മുകുൾ വാസ്നിക് എന്നിവരുമായി ചർച്ച ചെയ്ത് അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്.

    തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാടെത്തണം; പീഡനാരോപണത്തില്‍ വിടി ബല്‍റാം

    വടകരയിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കുന്ന വിവരം മുകുൾ വാസ്നിക്കിനെ സംസ്ഥാനനേതൃത്വം രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് സമിതി ചർച്ച ചെയ്തിട്ടില്ലെന്ന കാരണത്താൽ ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡ് മാറ്റിവെക്കുകയായിരുന്നു.

    First published: