നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സൗമിനി ജെയിൻ ഇത്തവണ മത്സരരംഗത്തില്ല

  കൊച്ചി കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; സൗമിനി ജെയിൻ ഇത്തവണ മത്സരരംഗത്തില്ല

  48 പുതുമുഖങ്ങൾ മത്സരരംഗത്തുണ്ട്. ഇതിൽ 11പേർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

  soumini

  soumini

  • Share this:
  കൊച്ചി: കൊച്ചി കോർപ്പറേഷനു കീഴിലെ 74 ഡിവിഷനുകളിൽ 64 ലും കോൺഗ്രസ് മത്സരിക്കും.6 ഡിവിഷനിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും 3 സീറ്റിൽ  കേരള കോൺഗ്രസ് ഉം 1 സീറ്റിൽ ആർ എസ്‌ പി യും ആണ് മത്സരിക്കുന്നത്.

  പരിചയ സമ്പത്ത് ഉള്ളവർക്കും യുവാക്കൾക്കും പ്രാധിനിധ്യം കൊടുത്തിട്ടുണ്ട്. 48 പുതുമുഖങ്ങൾ മത്സരരംഗത്തുണ്ട്. ഇതിൽ 11പേർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. മുൻ കെപിസിസി ജനറൽ സെക്രട്ടറിയും ജിസിഡിഎ ചെയർമാനുമായ എൻ വേണുഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, നിലവിലെ ഡെപ്യൂട്ടി മേയർ ആയ കെ ആർ പ്രേം കുമാർ എന്നിവർ മത്സരരംഗത്തുണ്ട്.

  നിലവിലെ മേയർ ആയ സൗമിനി ജെയിൻ ഇത്തവണ മത്സരരംഗത്ത് ഇല്ല. മൽസരിക്കാനില്ലായെന്ന് സൗമിനി ജെയ്ൻ പറഞ്ഞതിനാൽ ഒഴിവാക്കിയെന്നാണ് വിശദീകരണം.

  അതേസമയം തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയറെ തീരുമാനിക്കുക  എന്ന് പറയുമ്പോഴും സാധ്യത പട്ടികയിലുള്ളത് എൻ വേണു ഗോപാലും  ഹെൻട്രി ഹോസ്റിനും ആണ്.  ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ്  21 ഇടത്തിൽ മത്സരിക്കുമ്പോൾ കേരള കോൺഗ്രസും മുസ്ലിം ലീഗും രണ്ടുവീതം സീറ്റുകളിലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ആർ എസ് പി യും ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.
  Published by:Gowthamy GG
  First published:
  )}