ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ടി. ജെ. വിനോദും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും കോന്നിയിൽ പി മോഹൻരാജും അരൂരിൽ ഷാനിമോൾ ഉസ്മാനുമാണ് സ്ഥാനാർഥികൾ. കഴിഞ്ഞ ദിവസം രാത്രി കൈമാറിയ പട്ടിക അംഗീകരിച്ചാണ് ഹൈക്കമാന്‍ഡ് കോൺഗ്രസ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാഥിയാക്കാൻ എംഎൽഎ സ്ഥാനം രാജിവെച്ച അടൂർ പ്രകാശ് നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി പത്തനംതിട്ട ഡിസിസി രംഗത്തെത്തിയിരുന്നു. ഇവിടെ തർക്കം പരിഹരിക്കാൻ നേതൃത്വം ഇടപെട്ട് ചർച്ച നടത്തുന്നുണ്ട്. ഇതിനായി റോബിൻ പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ 21ന് കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാലിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്ലീം ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. എം.സി കമറുദ്ദീനാണ് അവിടെ യുഡിഎഫ് സ്ഥാനാർഥി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adoor Prakash, Anchodinch, Congress, Konni byElection, Kpcc, Ramesh chennithala