HOME /NEWS /Kerala / 'പാലക്കാട് ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചു': മന്ത്രി എ.കെ ബാലൻ

'പാലക്കാട് ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചു': മന്ത്രി എ.കെ ബാലൻ

ഏ.കെ ബാലൻ

ഏ.കെ ബാലൻ

ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരന്‍ എണ്‍പത്തിയെട്ടാമത്തെ വയസില്‍ പാലക്കാട് മത്സരിക്കാന്‍ വരുന്നത്. അത് കോണ്‍ഗ്രസിന്റെ ഉറപ്പിനെ തുടര്‍ന്നാണ്. പിന്നാലെയാണ് ഞാനാകും മുഖ്യമന്ത്രി അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാകും മുഖ്യമന്ത്രിയെന്ന് ശ്രീധരന്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. സാധാരണ നിലയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാവ് പറയില്ലല്ലോ.

കൂടുതൽ വായിക്കുക ...
 • Share this:

  പാലക്കാട്:  നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലാകെ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും കോണ്‍ഗ്രസും ബി.ജെ.പിയും അഡ്ജസ്റ്റ്‌മെന്റ് നടത്തി. അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടും. കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്ക് കൊടുത്താലും തിരിച്ചായാലും ജില്ലയില്‍ എല്‍.ഡി.എഫിന്റെ ഒന്‍പത് സീറ്റ് നിലനിര്‍ത്തുമെന്നും എ.കെ ബാലൻ പറഞ്ഞു.

  ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരന്‍ വരുന്നതോടുകൂടി ബി.ജെ.പിക്ക് അനുകൂലമായിട്ടുള്ള നിലപാട് എടുക്കും. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരന്‍ എണ്‍പത്തിയെട്ടാമത്തെ വയസില്‍ പാലക്കാട് മത്സരിക്കാന്‍ വരുന്നത്. അത് കോണ്‍ഗ്രസിന്റെ ഉറപ്പിനെ തുടര്‍ന്നാണ്. പിന്നാലെയാണ് ഞാനാകും മുഖ്യമന്ത്രി അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാകും മുഖ്യമന്ത്രിയെന്ന് ശ്രീധരന്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. സാധാരണ നിലയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാവ് പറയില്ലല്ലോ.

  Also Read കെ.എം മാണി ഓർമയായിട്ട് രണ്ടു വർഷം; ഇടതു ചേരിയിലെ രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങി കേരള കോൺഗ്രസ് എം

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ ജയിക്കാന്‍ വേണ്ടി ഇവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അത് വ്യക്തമാണെന്നും ബാലൻ ആരോപിച്ചു.

  തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം; പാർട്ടി അന്വേഷിക്കട്ടെയെന്ന് വീണ എസ് നായർ

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷനേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണാ നായർ. ഗൗരവമായി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ ഉറപ്പു നല്‍കിയിട്ടുണ്ട്. താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും വീണ നായർ പ്രതികരിച്ചു.

  വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിക്കാൻ നൽകിയ പോസ്റ്ററുകൾ നന്ദൻകോട് സ്വദേശിയായ ബാലു ആക്രിക്കടയിലേക്ക് കടത്തിയെന്നാണ് പരാതി.

  ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോഡ് വൈഎംആര്‍ ജങ്ഷനിലെ ആക്രിക്കടയില്‍ കണ്ടെത്തിയത്.

  കഴിഞ്ഞ ദിവസമാണ് ആക്രിക്കടയുടെ ഷെഡിൽ പോസ്റ്ററുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കിലയോക്ക് പത്ത് രൂപ നിരക്കിലാണ് വാങ്ങിയതെന്നും പോസറ്റർ കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമയുടെ പ്രതികരണം.

  Also Read-'SDPI അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ല; ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണം': ബിജെപി

  ആക്രിക്കടയിൽ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഡി സി സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ പറഞ്ഞിരുന്നു.

  നിലവിൽ വികെ പ്രശാന്ത് ആണ് വട്ടിയൂർകാവ് എംഎൽഎ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർകാവ് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് വീണ നായരെ സ്ഥാനാർത്ഥിയാക്കിയത്. വിവി രാജേഷാണ് എൻഡിഎ സ്ഥാനാർത്ഥി. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസായിരുന്നു ജയിച്ചതെങ്കിലും 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പി എൽഡിഎഫ് മണ്ഡലം പിടിച്ചു.

  First published:

  Tags: AK Balan, Assembly Election 2021, Cpm, Ldf, Palakkad