• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress | കോട്ടയത്ത് നടുറോഡില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും INTUC ജില്ലാ സെക്രട്ടറിയും ഏറ്റുമുട്ടി

Congress | കോട്ടയത്ത് നടുറോഡില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും INTUC ജില്ലാ സെക്രട്ടറിയും ഏറ്റുമുട്ടി

നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു ഡി എഫ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ആണ് അടിപിടി.

  • Share this:
കോട്ടയം: ജില്ലയിലെ കോൺഗ്രസിന് നാണക്കേട് ഉണ്ടാകുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്നത്. കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാർ കഴിഞ്ഞദിവസം കൊടുങ്ങൂരിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരം 6.15 ന് നെടുംകുന്നത്ത് വെച്ച് പൊതു റോഡിൽ കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടിയത്
നെടുംകുന്നം ടൗണിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപമാണ് കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടിയത്.

കോൺഗ്രസ്  ബ്ലോക്ക് പ്രസിഡണ്ടും, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തമ്മിലാണ് അടിയുണ്ടായത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്.

തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു ഡി എഫ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ആണ് അടിപിടി. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ് സ്ത്രീകളടക്കമുള്ള യു ഡി എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. അടിപിടി രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ പരാതി നൽകാൻ ആരും തയ്യാറായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

Also Read-കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടി; ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്ത്

കോട്ടയം കൊടുങ്ങൂരിൽ വെച്ചാണ്  ജില്ലയിലെ രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാർ തമ്മിൽ അടിച്ചത്. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ടി കെ സുരേഷ് കുമാറും  മറ്റൊരു ജനറൽ സെക്രട്ടറി ആയ ഷിൻസ് പീറ്ററും തമ്മിലാണ് ഏറ്റുമുട്ടിയത്.  ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത് പരിപാടിക്ക് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ന്യൂസ് 18 നോട് പറഞ്ഞിരുന്നു.

തമ്മിലടി ഉണ്ടായ സംഭവം ആണെങ്കിലും ഇരുവരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളായ കോൺഗ്രസ് പ്രവർത്തകർ പറയുന്നത് ഇങ്ങനെ.  പരിപാടി കഴിഞ്ഞാൽ നേതാക്കൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വരുന്ന സമയത്താണ് സംഘർഷമുണ്ടായത്. ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ പുറത്തേക്ക് ആദ്യം നടന്നു പോയി. തുടർന്ന് തിരികെയെത്തി ടി കെ സുരേഷ് കുമാർ നോട് എന്തോ ചോദ്യം ചെയ്യുന്നത് കാണാം. ഈ സമയം  ഷിൻസിനെ പിടിച്ചു തള്ളുന്ന കാഴ്ചയാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.  ഇതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ വഴിമാറുന്നത്. ഇതോടെ അവിടെയുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി.

Also Read-K Muraleedharan | 'ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, അടിച്ചാല്‍ തിരിച്ചടി'; കെ മുരളീധരന്‍

മുൻ മണ്ഡലം പ്രസിഡന്റും,വാഴൂർ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ജോസ്. കെ. ചെറിയാനും കൂട്ടരും ടി കെ സുരേഷ് കുമാറിന്റെ പക്ഷത്ത് ആണ് നിന്നത്. നിലവിലെ മണ്ഡലം പ്രസിഡന്റ് എസ്. എം സേതു രാജും യൂത്ത് കോൺഗ്രസ് നേതാക്കളും ഷീൻസ് പീറ്ററിന്റെ പക്ഷം ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസിലെ പ്രമുഖ നേതാവും ആണ് ടി കെ സുരേഷ് കുമാർ. കഴിഞ്ഞ കുറേക്കാലമായി വാഴൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് സജീവമാണ്. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് മുമ്പ് പലതവണ കമ്മിറ്റികളിൽ പരസ്പരം പോരടിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published: