പെരിയയില്‍ സംഘര്‍ഷം തുടരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു

പെരിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് രാജന്റെ വീടിനു നേരെ ആക്രമണം

News18 Malayalam
Updated: February 24, 2019, 10:46 AM IST
പെരിയയില്‍ സംഘര്‍ഷം തുടരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു
periya attack
  • Share this:
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനുശേഷവും സംഘര്‍ഷം തുടരുന്നു. ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് രാജന്റെ വീടിനു നേരെയായിരുന്നു ആക്രമണം. വീടിന്റെ മുന്നില്‍ തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് തീയിട്ടത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തിട്ടുമുണ്ട്.

കഴിഞ്ഞദിവസം കല്യാട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. അക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പി കരുണാകരന്‍ എംപിയടക്കമുള്ള സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.

Also Read: പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കോൺഗ്രസ്

 

അതേസമയം ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുഴുവന്‍ പ്രതികളും പിടിയിലായെന്ന പൊലീസ് അവകാശത്തിനിടെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അന്വേഷണത്തെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കോണ്‍ഗ്രസും തള്ളുകയായിരുന്നു. സിപിഎം ജില്ലാതലത്തില്‍ ഗൂഡാലോചനയുണ്ടായെന്ന ഗുരുതര ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു.

ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന കോണ്‍ഗ്രസ് നിലപാട്. ഉത്തരവുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

First published: February 24, 2019, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading