HOME » NEWS » Kerala » CONGRESS CANDIDATE FROM KOZHIKODE ACCUSE KPCC GENERAL SECRETARY FOR HIS LOSS IN LOCAL BODY ELECTIONS AS TV

കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ റിബലിനെ നിര്‍ത്തി; പരാതിയുമായി തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

റിബലായി മത്സരിച്ച മണ്ഡലം സെക്രട്ടറി റഫീഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതേസമയം റിബല്‍സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഡ്വ. പി.എം നിയാസ് വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: December 18, 2020, 2:21 PM IST
കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ റിബലിനെ നിര്‍ത്തി; പരാതിയുമായി തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
റിബലായി മത്സരിച്ച മണ്ഡലം സെക്രട്ടറി റഫീഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതേസമയം റിബല്‍സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഡ്വ. പി.എം നിയാസ് വ്യക്തമാക്കി.
  • Share this:
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി. കോഴിക്കോട് കോര്‍പറേഷനിലേക്ക് 2005ലും 2010ലും പാളയത്ത് മത്സരിച്ച് വിജയിച്ച സക്കറിയ പി ഹുസൈനാണ് കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയത്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പി എം നിയാസിന്റെ വിശദീകരണം.

Also Read-പോസ്റ്ററും ബാനറും ഇല്ല; പോൾ ചെയ്ത 966ൽ 705 വോട്ടും നേടി സഖാവിന് അതിശയ ജയം

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍.ഡി.എഫ് കുത്തകയായിരുന്ന പാളയം വാര്‍ഡ് 2005ല്‍ സക്കറിയ പി ഹുസൈനാണ് പിടിച്ചെടുത്തത്. ഇത്തവണ തന്നെ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വാശിപിടിച്ചെന്ന് സക്കറിയപറയുന്നു. പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മിറ്റി മറിച്ച് തീരുമാനമെടുത്തു. ഇതോടെ തൊട്ടടുത്ത ചാലപ്പുറം മണ്ഡലം സെക്രട്ടറി റഫീഖിനെ പി.എം നിയാസ് റിബല്‍സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് 214 വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സക്കറിയാ പി ഹുസൈന്‍ 25 വോട്ടിന് തോറ്റു.

Also Read- പ്രചാരണത്തിന് ചെലവാക്കേണ്ട തുക വീട് വെക്കാൻ കൊടുത്തു; പോസ്റ്റർപോലുമില്ലാതെ മത്സരിച്ച BJP സ്ഥാനാർഥിക്ക് വൻവിജയം

പി.എം നിയാസിനെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സക്കറിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കി. നടപടി ആവശ്യപ്പെട്ട് ഡി.സി.സി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ നടത്താന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.

Also Read-ജനതാദൾ എസ് പിളർപ്പിലേക്ക്; മുൻ അധ്യക്ഷൻ സികെ നാണുവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി

റിബലായി മത്സരിച്ച മണ്ഡലം സെക്രട്ടറി റഫീഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതേസമയം റിബല്‍സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഡ്വ. പി.എം നിയാസ് വ്യക്തമാക്കി.
Published by: Asha Sulfiker
First published: December 18, 2020, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories