കോൺഗ്രസ് സ്ഥാനാർഥി പട്ടിക: നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇന്ന്

സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിൽ ഉടക്കിയാണ് പ്രഖ്യാപനം നീളുന്നത്

news18india
Updated: March 17, 2019, 7:00 AM IST
കോൺഗ്രസ് സ്ഥാനാർഥി പട്ടിക: നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇന്ന്
കോൺഗ്രസ്
  • Share this:
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിൽ ഉടക്കിയാണ് പ്രഖ്യാപനം നീളുന്നത്.

തർക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് ഇന്നലെ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിക്കപ്പെട്ട പേരുകളും മണ്ഡലവും ഇങ്ങനെ: ആറ്റിങ്ങൽ അടൂർ പ്രകാശ്, ആലപ്പുഴ ഷാനിമോൾ ഉസ്മാൻ, വയനാട് ടി സിദ്ധിഖ്, വി വി പ്രകാശ്, വടകര വിദ്യ ബാലകൃഷ്ണൻ, ടി സിദ്ധിഖ് എന്നാൽ ഇത് ചർച്ചയ്ക്ക് എടുത്തപ്പോൾ സാമുദായിക സമവാക്യം പാലിക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു നേതാക്കൾ.

Also read: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സിറ്റിങ് എം.പിമാരിൽ സീറ്റ് നിഷേധിക്കപ്പെട്ടത് കെ.വി തോമസിന് മാത്രം

നിലവിൽ പ്രഖ്യാപിച്ച 12 സീറ്റിൽ സാമുദായിക പ്രാതിനിധ്യം ഇപ്രകാരമാണ്. നായർ 4, ഈഴവ 1, ക്രിസ്ത്യൻ 4, എസ് സി എസ് ടി 2, മറ്റു പിന്നാക്ക വിഭാഗം 1. ഈഴവർക്കു കൂടുതൽ പ്രാതിനിധ്യം വേണമെന്നും അവരെ വിജയസാധ്യത ഉള്ള മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. ആലപ്പുഴയിൽ ഈഴവ സമുദായത്തിൽ നിന്നൊരാൾ വന്നാൽ ഗുണം ചെയ്യുമെന്നും ചർച്ച ഉണ്ടായി. ഇതോടെയാണ് അടൂർ പ്രകാശിനെ ആലപ്പുഴയിലേക്കും ഷാനിമോളെ ആറ്റിങ്ങലിലേക്കും ആലോചിച്ചത്. എന്നാൽ ആറ്റിങ്ങലിൽ അടൂർ പ്രകാശ് പ്രവർത്തനം തുടങ്ങിയതും അദ്ദേഹത്തിന്റെ അനുകൂല സാധ്യതകളും ചർച്ചകൾ വഴി മുട്ടിച്ചു.


അതേസമയം വയനാടിന്റെ കാര്യത്തിൽ ടി സിദ്ധിഖ് ശക്തമായ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇടുക്കിയിൽ എ ഗ്രൂപ്പിന് സീറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് വായനാട്ടിൽ എ ഗ്രൂപ്പിന് സീറ്റ് കാര്യത്തിൽ വ്യക്തത വരണം. വിവി പ്രകാശിന് വേണ്ടി എകെ ആന്റണി രംഗത്തുണ്ട്. വിവി പ്രകാശിന് അവസരം നൽകുക ആണെങ്കിൽ സിദ്ധിഖ് വടകരയിൽ മത്സരിക്കേണ്ടി വരും. വിദ്യ ബാലകൃഷ്ണൻ വടകരയിൽ മത്സരിക്കുന്ന സാധ്യത മങ്ങും. പി ജയരാജനെ നേരിടാൻ കരുത്തുറ്റ രാഷ്ട്രീയ മുഖം വേണമെന്നാണ് മണ്ഡലത്തിൽ നിന്ന് തന്നെ ഉയർന്ന ആവശ്യം.
First published: March 17, 2019, 6:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading