തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക എതിര്‍പ്പിനെ തുടർന്നാണ് ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെ നടത്താതിരുന്നത്. ഞായറാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. ഈ പട്ടിക മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച ചെയ്തശേഷം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറും.
വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. നേരത്തെ പരിഗണിച്ച കെ.പി അനില്‍കുമാറിനും ജ്യോതി വിജയകുമാറിനുമെതിരേ മണ്ഡലത്തില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിഷ്ണുനാഥിനെ കുണ്ടറയില്‍ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട് ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞ ടി. സിദ്ദിഖിനെ കല്‍പ്പറ്റയില്‍ മത്സരിപ്പിച്ചേക്കും. ആര്യാടന് ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി നിലമ്പൂരില്‍ വി.വി പ്രകാശിനെയും . തവനൂരില്‍ റിയാസ് മുക്കോളിയേയും കുണ്ടറയില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കല്ലറ രമേശിനേയുമാണ് പരിഗണിക്കുന്നത്.
Also Read ലതിക സുഭാഷ് സ്വതന്ത്ര; ഏറ്റുമാനൂരിൽ മത്സരിക്കും; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു
കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സീറ്റ് ലഭിക്കാത്തിനെ തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് രാജിവച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വ്യക്തമാക്കി. അതേസമയം, ലതിക സുഭാഷിനെ അനുനയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അർഹതയുള്ളവരിൽ ഒരാളെ മാത്രമേ മൽസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥാനാർഥിത്വം കിട്ടാത്തവർക്ക് പാർട്ടിയിൽ അവസരങ്ങളുണ്ടാകും. കോൺഗ്രസിലെ ദിശാമാറ്റത്തിന്റെ സൂചികയാണ് യുവത്വം പ്രസരിക്കുന്ന പട്ടികയെന്നും ചെന്നിത്തല പറഞ്ഞു.
Also Read 'എന്നെ കേൾക്കണം'; മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി മണിക്കുട്ടൻ പിന്മാറി
ലതിക സുഭാഷ് ഇന്ന് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്.
Also Read മൂന്ന് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ട് പേര്; അക്കാദമിക് പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കോൺഗ്രസ് പട്ടിക
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു.
സ്ഥനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ഇതിന്റെ ഭാഗമായി ലതിക സുഭാഷ് ഇന്ന് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു.